Saturday, January 29

അടുത്ത തലമുറയ്ക്കായി പശുവില്‍ നിന്ന് അകലം പാലിക്കൂ, മുസ്ലിങ്ങളോട് അസം ഖാന്‍

ആള്‍വാരില്‍ പശുവിന്‍റെ പേരില്‍ നടന്ന കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍  അടുത്ത തലമുറയുടെ സുരക്ഷയ്ക്കായി പശുവില്‍ നിന്നും അകലം പാലിക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ മുസ്ലീം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തിന് ശേഷം ഹിന്ദുത്വനേതാക്കളുടെ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാല്‍ വ്യവസായത്തിലും പശുക്കച്ചവടത്തിലും ബന്ധപ്പെട്ട് നില്കുന്ന എല്ലാ മുസ്ലീങ്ങളും അടുത്ത തലമുറയുടെ സുരക്ഷിതത്വത്തിനായി അത് ഉപേക്ഷിക്കണം എന്നാണ് എന്‍റെ അഭ്യര്‍ത്ഥന. പശുവിനെ തൊട്ടാല്‍ പോലും ആപല്‍കരമായ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന ചില ഹിന്ദു നേതാക്കളുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ തീര്‍ച്ചയായും ആ വ്യാപാരരംഗം വിടണം. എന്നായിരുന്നു അസം ഖാന്‍റെ അഭ്യര്‍ത്ഥന.

രക്ബര്‍ ഖാന്‍ അകാ അക്ബര്‍ എന്ന 28കാരന്‍ മരണമടഞ്ഞത് ശരീരത്തിനേറ്റ ക്ഷതത്താലാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ശവശരീരത്തില്‍ 13 മുറിവുകളടക്കം ചതവുകളും പോറലുകളും കീറലുകളും ഒടിവുകളും ഉണ്ടായിരുന്നതാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് കിടന്ന അയാളെ ആറ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലീസ് കാണിച്ച കാലതാമസവും മരണത്തിന് കാരണമാണ്. പശുവിനെ കൊണ്ടുപോയി തൊഴുത്തില്‍ കെട്ടിക്കഴിഞ്ഞ് തിരികെ വന്നായിരുന്നു പോലീസുകാര്‍ അക്ബറെ ആശുപത്രിയില്‍ കൊണ്ടു പോയത്.

മരണം കസ്റ്റഡിയില്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് അക്രമികളെ രക്ഷിക്കുന്ന നിലപാടാണ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയയുടെത് എന്നതും ഖാന്‍റെ അഭ്യര്‍ത്ഥനയ്ക്ക് അടിസ്ഥാനമാണ്.

Spread the love