Friday, September 17

പ്രിയ കഥാകാരൻ തോമസ് ജോസഫിന് വിട

മലയാള ചെറുകഥാ സാഹിത്യത്തെ മൗലികമായ രചനകൾ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിൽ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.

മസ്തിഷ്കാഘാതത്തെ ത്തുടർന്ന് മൂന്നു വർഷമായി ചികിത്സയിലായിരുന്നു.

അത്ഭുതസമസ്യ, ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, നോവൽ വായനക്കാരൻ, പരലോക വാസസ്ഥലങ്ങൾ, പശുവുമായി നടക്കുന്ന ഒരാൾ, ദൈവത്തിൻ്റെ പിയാനോയിലെ പക്ഷികൾ ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, തുടങ്ങിയവയാണ് പ്രധാന രചനകൾ.

1954 ജൂൺ എട്ടിന് എറണാകുളം ജില്ലയിലെ ഏലൂരിലാണ് ജനനം. സമകാലിക മലയാളം, ചന്ദ്രിക എന്നിവിടങ്ങളിൽ ജോലി ചെയ്തു.

2013-ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ് ബി ടി സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ എ കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

അഞ്ചാം ക്ലാസ് മുതൽ ചെറുകഥാ രചന ആരംഭിച്ച തോമസ് ജോസഫ് മലയാള ചെറുകഥയെ  സ്വപ്നവും യാഥാർഥ്യവും ഇടകലർന്ന ഒരു അയഥാർഥ ലോകത്തേയ്ക്ക്  നയിച്ചുകൊണ്ടുപോയി. ചെറുകഥയിലെ ഒറ്റയാനായ എഴുത്തുകാരന് വിട

Spread the love
Read Also  നടൻ രവി വള്ളത്തോൾ അന്തരിച്ചു