കുരങ്ങന്മാരെ തുരത്തുന്ന അഭിനവ കടുവ സമൂഹമാധ്യമങ്ങളിൽ വാർത്തയായിക്കൊണ്ടിരിക്കുകയാണു. കാർഷിക വിളകള്‍ ഒന്നാകെ നശിപ്പിക്കുന്ന കുരങ്ങന്മാരെ ഓടിക്കാനായി കർഷകർ കണ്ടുപിടിച്ച സൂത്രമാണു വിജയത്തിലെത്തിയിരിക്കുന്നത്.

പാടങ്ങളിലെ കൃഷി ഒന്നാകെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കുരങ്ങന്മാരെ തുരത്താനായി പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണു ഒടുവിൽ പ്രച്ഛന്നവേഷം കെട്ടി തൻ്റെ നായയെ കർഷകൻ രംഗത്തിറക്കിയത്. ഷിമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകനാണു തൻ്റെ ലാബ്രഡോർ നായയെ കടുവയുടെ ഡിസൈൻ കൊടുത്ത് രംഗത്തിറക്കിയത്. എന്തായാലും കുരങ്ങന്മാർ പേടിച്ച് സ്ഥലം കാലിയെന്നാണു കർഷകൻ പറയുന്നത്

53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തില്‍ നിന്ന് ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് ഗൗഡയും പ്രദേശവാസികളായ കർഷകരും.

ഈ തന്ത്രത്തിനുമുമ്പ് കടുവകളുടെ രൂപസാദൃശ്യമുള്ള പാവകള്‍ വാങ്ങി വയലുകളുടെ നാലുപാടും സ്ഥാപിക്കുകയായിരുന്നു. . എന്നാല്‍ വെയിലേറ്റ് പാവകൾ വെയിലേറ്റ് മങ്ങിത്തുടങ്ങുമ്പോള്‍ കുരങ്ങന്മാര്‍ക്ക് കാര്യം പിടികിട്ടി. അവർ വീണ്ടും പാടങ്ങളിലെ വിളകൾക്കെതിരെ ആക്രമണം തുടർന്നു. ഗതികെട്ട ശ്രീകാന്ത് ഗൗഡ ഒടുവിൽ ഒരു പരീക്ഷണം നടത്താൻ പദ്ധതിയിട്ടു. അങ്ങനെയാണു തന്റെ വളര്‍ത്തുനായയായ ബുള്‍ബുളിനെ കടുവയുടെ ചായം പൂശി രംഗത്തിറക്കിയത്

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ശ്രീകാന്ത് ഗൗഡ ബുള്‍ബുളിനെ പാടത്ത് കൊണ്ടുപോയി നിർത്തി. ഇപ്പോൾ അഭിനവ കടുവയെ അകലെ നിന്നു കാണുമ്പോള്‍ തന്നെ കുരങ്ങന്മാര്‍ സ്ഥലം കാലിയാക്കുന്നുണ്ടെന്ന് ഈ കർഷകൻ പറയുന്നു. കുരങ്ങന്മാര്‍ വയലുകളില്‍ കടന്ന് വിളകള്‍ നശിപ്പിക്കുന്നത് ഇപ്പോള്‍ പതിവില്ല. ശ്രീകാന്തിന്റെ പരിപാടി വിജയം കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളില്‍ പലരും ഈ സൂത്രപ്പണി അനുകരിക്കാൻ തുടങ്ങി. അവരെല്ലാം തങ്ങളുടെ വളര്‍ത്തുനായകളെ പെയിന്റടിച്ച് കടുവയാക്കി പ്രച്ഛന്നവേഷം കെട്ടിച്ച് കൃഷിയിടങ്ങളിൽ കാവലേർപ്പെടുത്തി പരീക്ഷിക്കുകയും കുരങ്ങുകളെ കബളിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഒരു ചിരട്ടയ്ക്ക് വില 1500 രൂപയിലധികം; ആമസോണിലെ ചിരട്ടവില നാളീകേര കർഷകർക്ക് പ്രതീക്ഷ നൽകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here