വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽവേ പ്ളാറ്റ്ഫോമുകളിൽനിന്നും തീവണ്ടിയിൽ നിന്നും പുറപ്പെട്ടിരുന്ന ആ ഗാനമാധുര്യം അഭ്രപാളിയിലേക്ക് മാറിയപ്പോൾ റാനു മണ്ഡൽ എന്ന ഗായികയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിൽ നിന്നു റാനു പാടിയത് ലതാ മങ്കേഷ്കറിൻ്റെ ഒരു മെലഡിയായിരുന്നു.  ഒരാൾ ഇത് മൊബൈലിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണു റാനുവിൻ്റെ ജീവിതം വഴിത്തിരിവായത്. ഇന്ന് റാനു ഒരു ഹിന്ദി സിനിമയ്ക്ക് വേണ്ടി പാടിക്കഴിഞ്ഞു.

പ്രശസ്തയുവസംഗീതസംവിധായകനും നടനുമായ ഹിമേഷ് രേഷമ്മിയ അപ്രതീക്ഷിതമായി ലത പാടിയ `ഏക് പ്യാർ കാ നഗ്മാ ഹായ്` എന്ന ഗാനം റാനുവിൻ്റെ മധുരശബ്ദമായി പുനരവതരിച്ചപ്പോൾ ശരിക്കും സ്തബ്ധനായിപ്പോയിരുന്നു. ലതാ മങ്കേഷ്കറിൻ്റെ സ്വരമാധുര്യം തന്നെ റാനുവിനുമുണ്ടായിരുന്നു. .

‘ഹാപ്പി ഹാഡി ആൻഡ് ഹീർ’ എന്ന ചിത്രത്തിനുവേണ്ടിയാണു ഹിമേഷിൻ്റെ സംഗീതസംവിധാനത്തിൽ റാനു പാടുന്നത്. പശ്ചിമബംഗാളിലെ റാണാഘട്ട് സ്വദേശിയായ റാനു വിവാഹത്തിനുശേഷം ഭർത്താവ് ബാബു മണ്ഡലുമൊത്ത് മുംബെയിലായിരുന്നു താമസം. ഭർത്താവ് മരിച്ചശേഷം ജീവിതം വഴിമുട്ടിയപ്പോൾ നാട്ടിലേക്ക് മടങ്ങി. ജീവിതം വഴിമുട്ടിയപ്പോൾ അവർ സംഗീതവുമായി റെയിൽവേ പ്ളാറ്റ് ഫോമുകളെ അഭയം പ്രാപിച്ചു. അമ്മ തെരുവുഗായികയായത് ഇഷ്ടപ്പെടാതെ ഏകമകൾ അവരെ ഉപേക്ഷിച്ചുപോയി. പക്ഷെ റാനു അവരുടെ സംഗീതസപര്യ പ്ളാറ്റ് ഫോമുകളിൽ തുടർന്നു. ഇതിനിടെ അതീന്ദ്ര ചക്രബർത്തിയെന്ന സോഫ്റ്റ് വെയർ എഞ്ചിനിയർ അവരുടെ പാട്ട് കേട്ടതോടെയാണു റാനുവിൻ്റെ ജീവിതം മാറിമറിഞ്ഞത്. അതീന്ദ്ര അത് വീഡിയോ റിക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിനു ഷെയറുകൾ പോയി. പ്രമുഖർ പോലും റാനുവിൻ്റെ സംഗീതത്തെ വാഴ്ത്തുകയായിരുന്നു.

തുടർന്ന് ഒരു ടെലിവിഷൻ ചാനലിൻ്റെ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിലൂടെ റാനു സംഗീതപ്രേമികളുടെ ഹരാമായി മാറുകയായിരുന്നു. റാനുവിൻ്റെ ജീവിതവിജയത്തിനുശേഷം ഏകമകൾ മടങ്ങിവന്നു. ഇനിയും ഏറെ ചിത്രങ്ങളിൽ പാടാനുള്ള ക്ഷണം വന്നുകഴിഞ്ഞു. ലതാ മങ്കേഷ്കറുടെ ആരാധികയായ അമ്പത്തൊമ്പതുകാരിയായ റാനു മണ്ഡൽ ഇനി പ്രശസ്തരായ പിന്നണിഗായകരുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നുറപ്പായിക്കഴിഞ്ഞു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മാനസ മണിവേണുവിൽനിന്നും ഉണരുന്ന സംഗീതം ; ഉഷാഖന്നയുടെ സംഗീതയാത്രയിലൂടെ : അനിൽ സി പള്ളിക്കൽ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here