Wednesday, June 23

‘ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കില്ല’ ; പിണറായിക്കെതിരെ രൂക്ഷമായ ആക്രമണവുമായി രാഹുൽ

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി. സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന്  സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാവില്ലെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘നിങ്ങൾ എല്‍.ഡി.എഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല’, ശംഖുംമുഖത്ത് ഐശ്വര്യകേരളയാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യവെ രാഹുൽ പറഞ്ഞു.

സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് യുവാക്കൾ തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നുവെന്നും രാഹുല്‍ ചോദിച്ചു.

നിങ്ങൾ ഇടതുപക്ഷത്തിൽ പെട്ട ഒരാളാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കിൽ ഏതളവ് വരെ സ്വർണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും അത് ചെയ്യാമെന്ന് രാഹുൽ പരിഹസിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

Spread the love
Read Also  'സ്വർണ്ണക്കടത്ത്' ഇ.ഡി വണ്ടിയുടെ ടയർ പഞ്ചറായപ്പോൾ കിഫ്ബി ; ബി ജെ പിയുടെ തെരഞ്ഞെടുപ്പു നാടകത്തിന് കാണികളുണ്ടാവുമോ?