Wednesday, January 19

ശക്തമായ മഴയില്‍ യുഎ ഇയിലെയും ഖത്തറിലെയും വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

ശക്തമായ മഴയില്‍ യു എ ഇയിലെയും ഖത്തറിലെയും വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യു എ ഇയിലെ അല്‍ഖോര്‍ വാലിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളമായി അധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അടിയന്തരസാഹചര്യങ്ങളില്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍ സംഘത്തെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ നിരവധി അടിപ്പാതകള്‍ അടച്ചിട്ടു. വെള്ളം ഒഴുക്കിക്കളയുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയും ശക്തമായ കാറ്റും ഇനിയും തുടരുമെന്നാണ് ഖത്തര്‍ കാലാവസ്ഥാകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സൗദിയിലെ വിവിധപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

Spread the love
Read Also  നാം പതിനേഴുകാരാണ്, സംഗീതബാന്‍ഡിനെ കടലെടുത്തു

Leave a Reply