സംസ്ഥാനസർക്കാർ സ്കൂളിൽ വീണ്ടും വിദ്യാർഥി ദുരന്തം. ഇന്ന് ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നവനീത്.

നവനീത് ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിന് സമീപത്തേയ്ക്ക് പാത്രവുമായി പോകുന്നതിനിടെയാണു സംഭവം. വിദ്യാർഥി നടക്കുന്നതിനിടെയാണ് തെറിച്ചുവന്ന ബാറ്റ് തലയുടെ പിന്നില്‍ കൊണ്ടത്. സമീപത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ചില കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയായിരുന്നു. ഇത് നവനീതിന്റെ കഴുത്തിനു പിന്നില്‍ ശക്തിയോടെ വന്നടിച്ചു. തുടര്‍ന്ന് നവനീത് ബോധരഹിതനായി നിലത്തുവീണു.

ഓടിക്കൂടിയ സഹപാഠികളായ കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ നവനീതിൻ്റെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് കോണ്ടുപോകാനായി ഉപദേശിച്ചു. അവിടെ എത്തിക്കുന്നതിനിടെ കുട്ടി മരണമടയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here