Friday, May 27

വീട്ടമ്മമാരില്‍ വിഷാദരോഗ സാധ്യത കൂടുതലെന്ന് പഠനം

വീട്ടമ്മമാരില്‍ വിഷാദരോഗ സാധ്യത കൂടുതലെന്ന് പഠനം. വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുകയും ചെയ്യേണ്ട ആളാണ് ഒരു വീട്ടമ്മ. വീട്ടിലെ ഓരോ ചെറിയ കാര്യങ്ങളും ശരിയായ സമയത്ത് ചെയ്തു തീര്‍ക്കുന്നതിനായി അവര്‍ക്ക് ഏകദേശം ഒരു ദിവസം മുഴുവന്‍ ജോലിയെടുക്കേണ്ടി വരും.  മിക്ക വീട്ടമ്മമാരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പിരിമുറുക്കമൊന്നുമില്ലാതെ ഏറ്റെടുക്കും. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം വീട്ടമ്മയായിരിക്കുക എന്നത് നിരാശയുളവാക്കുന്നതും മടുപ്പിക്കുന്നതുമായ ഒരു സംഗതിയാണ്. ഇത്തരത്തിലുള്ള വീട്ടമ്മമാരില്‍ വിഷാദരോഗം ഉണ്ടായേക്കാം.
ഇവര്‍ക്കുണ്ടാകുന്ന വിഷാദരോഗത്തിന് പല കാരണങ്ങള്‍ ഉണ്ടാവും.

മറ്റു കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രശംസിക്കുന്നില്ല എന്നും അംഗീകരിക്കുന്നില്ല എന്നതുമാണ് പ്രധാനമായും വീട്ടമ്മമാര്‍ക്കിടയിലെ വിഷാദരോഗത്തിനു കാരണമാവുന്നത്. വീട്ടമ്മമാര്‍ അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത് എന്നും അതിന് പ്രത്യേക പരിഗണന നല്‍കേണ്ടതില്ല എന്നുമുള്ള കാഴ്ചപ്പാട്, അവസാനമില്ലാത്ത വീട്ടുജോലി, അതിലൂടെ ഉണ്ടാകുന്ന ക്ഷീണം, വിശ്രമമില്ലാത്ത ജോലി,  മറ്റ് ഉദ്യോഗസ്ഥകളുമായി താരതമ്യം ചെയ്യല്‍, സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ജോലി ചെയ്യുന്നില്ല എന്ന രീതിയില്‍ കുറച്ചു കാണുന്ന മനോഭാവം ഇക്കാരണങ്ങളൊക്കെ വിഷാദരോഗത്തിന് കാരണമാകും.

വീട്ടമ്മമാരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍

കടുത്ത പിരിമുറുക്കത്തിനൊപ്പം മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അത് ചില സ്ത്രീകളില്‍ വിഷാദരോഗത്തിനു കാരണമാവും. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു.തങ്ങള്‍ക്ക് ആരും വില നല്‍കുന്നില്ല എന്ന തോന്നല്‍ അല്ലെങ്കില്‍ നിരാശ,അസ്വസ്ഥതയും നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരുന്നതുമായ അവസ്ഥ, സാമൂഹിക ഇടപെടലിനുള്ള വിമുഖത, ഉറക്കത്തിന് പ്രശ്‌നങ്ങള്‍, അസുഖം ബാധിച്ചതുപോലെ ക്ഷീണിതയായി കാണുക, കുടുംബാംഗങ്ങളുമായി വഴക്കും ഏറ്റുമുട്ടലും ഉണ്ടാകുക, ഒറ്റയ്ക്കാകുമ്പോള്‍ കരച്ചില്‍ വരിക.

സ്വയം പ്രതിരോധിക്കാം
നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കിലും മുകളില്‍ പറഞ്ഞ ഒന്നോ അതില്‍ അധികമോ ലക്ഷണങ്ങള്‍ ഉണ്ട് എങ്കിലും ഇനി പറയുന്ന നടപടികള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് സ്വയം സഹായിക്കാനാവും. നിങ്ങളുടെ മനോവികാരങ്ങള്‍

കുടുംബാംഗങ്ങളുമായി പങ്കിടുക: നിങ്ങള്‍ നേരിടുന്ന അവസ്ഥയെ കുറിച്ച് ഭര്‍ത്താവിനോടും മറ്റ് കുടുംബാംഗങ്ങളോടും സംസാരിക്കണം. അവരുടെ പിന്തുണയും സഹായവും തേടണം.

സമയ നിയന്ത്രണം: ദിവസം മുഴുവന്‍ നിങ്ങള്‍ ചെയ്യേണ്ട ജോലികളുടെ പൂര്‍ണമായ പട്ടിക തയ്യാറാക്കുക. നിശ്ചിത സമയത്തിനുള്ളില്‍ അവ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക. ഇതിലൂടെ സാമൂഹിക ഇടപെടലുകള്‍ക്ക് അല്ലെങ്കില്‍ വിശ്രമത്തിന് സമയം കണ്ടെത്തുക.

വീട്ടില്‍ മാത്രമായി ഒതുങ്ങരുത്: സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതിന് അല്ലെങ്കില്‍ ഷോപ്പിംഗിന് വേണ്ടി ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഉറപ്പായും വീടിന് വെളിയില്‍ പോകണം. ഇത് നിങ്ങളെ ഉന്മേഷവതിയാക്കുകയും കുറച്ചു നേരത്തേക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ മറക്കാന്‍ സഹായകമാവുകയും ചെയ്യും.

ശാരീരിക പ്രവര്‍ത്തനം: സ്ഥിരമായി വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തില്‍ നിന്ന് മോചനം നേടാന്‍ സഹായകമാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുകയും ക്ഷീണത്തെ അകറ്റുകയും ചെയ്യും. ഏതെങ്കിലും വ്യായാമ പരിശീലന ക്‌ളാസുകളില്‍ ചേരുക അല്ലെങ്കില്‍ ദിവസവും 30 മിനിറ്റ് നേരം നടക്കുക.

Read Also  മനുഷ്യന് ശരാശരി 5000 മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

ശരിയായ ഉറക്കം: ശാന്തമായ നല്ലൊരു ഉറക്കം പിരിമുറുക്കത്തെ കുടഞ്ഞെറിയാന്‍ പറ്റിയ മാര്‍ഗമാണ്. ഉറക്കം നിങ്ങളുടെ തലച്ചോറിന് ലാഘവത്വം നല്‍കുകയും അടുത്ത ദിവസത്തേക്ക് ഉന്മേഷം വീണ്ടെടുക്കുകയും ചെയ്യും.

റിലാക്‌സേഷന്‍ രീതികള്‍: ധ്യാനം, യോഗ അല്ലെങ്കില്‍ ആഴത്തില്‍ ശ്വാസമെടുക്കല്‍ തുടങ്ങിയ റിലാക്‌സേഷന്‍ രീതികളില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിക്കുക. വിഷാദം, പിരിമുറുക്കം, ഉത്കണ്ഠ തുടങ്ങിയവയില്‍ നിന്ന് മോചനം നേടാനും മനസ്സിന് ഉല്ലാസം പകരാനും ഇത് സഹായിക്കും.

Spread the love

Leave a Reply