Sunday, January 16

പ്രിയങ്കയുടെ മാനസിക നിലയ്ക്ക് തകരാറുണ്ടെന്ന് സുബ്രഹ്മണ്യ സ്വാമി

പ്രിയങ്ക ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നിരിക്കുന്നു. അവരുടെ മാനസികാരോഗ്യപരമായ അവസ്ഥ ശരിയല്ലെന്നും പ്രിയങ്കയ്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും പൊതുജീവിതം നയിക്കാന്‍ അവർക്കാവില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെആരോപണം. മാനസികമായ പിരിമുറുക്കങ്ങൾ മൂലം മാറിവരുന്ന മാനസികാവസ്ഥയുളവാക്കുന്ന രോഗാവസ്ഥയാണ് ബൈപോളാർ ഡിസ് ഓർഡർ.

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നതോടെ ബി.ജെ.പി നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശമാണ് ഉയര്‍ന്നുവരുന്നത്.

കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ‘ചോക്ലേറ്റ് മുഖങ്ങളെ’ തേടുന്നതെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തിയിരുന്നു. സൗന്ദര്യം മാത്രമാണ് പ്രിയങ്കക്ക് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും ബീഹാര്‍ മന്ത്രി വിനോദ് നരേനും പരിഹസിച്ചിരുന്നു.

പൊതുരംഗത്തുള്ള എതിരാളികൾക്കെതിരെ മുൻപും വളരെ ശക്തമായ ആരോപണങ്ങൾ നിരത്തിയിട്ടുള്ള സുബ്രഹ്മണ്യസ്വാമിയുടെ ആരോപണം ഇവിടെ കൂടുതൽ ഗുരുതരമാണ്. കാരണം മാനസിക വിഭ്രാന്തിയാണ് ഇപ്പോൾ അദ്ദേഹം പ്രിയങ്കക്കെതിരെ ഉയർത്തിയിരിക്കുന്നത്.

Spread the love
Read Also  മുസ്ലിം പട്ടാളക്കാർക്കും രക്ഷയില്ല; ഉത്തർപ്രദേശിൽ 'ആൾക്കൂട്ടം' മുൻ ആർമി ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു

17 Comments

Leave a Reply