Thursday, January 20

കേന്ദ്രസർക്കാരിനെതിരെ ബിജെപി എംപി സുബ്രമണ്യൻ സ്വാമി

വിജയ്മല്യ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ബിജെപി രാജ്യസഭാ എംപി സുബ്രമണ്യൻ സ്വാമി. വിജയ്മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാൻ അനുവദിച്ചതാണോ എന്നാണ് സുബ്രമണ്യൻ സ്വാമി ട്വിറ്ററിലൂടെ ചോദിച്ചത്. ശക്തമായ ലുക്ക് ഔട്ട് നോട്ടീസ് വിജയ്മല്യക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉന്നതരായ ആരുടെയോ സഹായം മൂലമാണ് ആ ലുക്ക് ഔട്ട് നോട്ടീസ് മറികടന്ന് മല്യക്ക് രാജ്യം വിടാനായതെന്നു സുബ്രമണ്യൻ സ്വാമി ആരോപിക്കുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഡല്‍ഹി വിമാനത്താവളം വഴി ലണ്ടനിലേക്ക് കടന്നത്. ബാങ്കുകള്‍ നല്‍കിയ കേസില്‍ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാന്‍ എങ്ങനെ സാധിച്ചുവെന്നും സ്വാമി ചോദിക്കുന്നു. മല്യ പെട്ടികളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതിനു പിന്നിൽ ഉന്നതരായ ആരുടെയോ നിർദ്ദേശം ഉണ്ടെന്നും ഇതെങ്ങനെയാണ് സാധിക്കുക എന്നും സ്വാമി ചോദിക്കുന്നു. 2015 ഒക് ടോബര്‍ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടര്‍ന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി റിപ്പോർട്ട് ചെയ്യുക എന്നതിലേക്ക് എത്തിയത്. ആരാണ് ഇങ്ങനെ ഒരു നിർദ്ദേശം നല്കിയയത് എന്ന ചോദ്യമാണ് സ്വാമി ഉന്നയിക്കുന്നത്.

ഇന്നലെയാണ് വിജയ്മല്യയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. രാജ്യം വിടുന്നതിനു മുൻപ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും താൻ രാജ്യം വിടാൻ പോകുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുമാണ് മല്യ ലണ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Spread the love
Read Also  യുജിസി നിർത്തലാക്കി; ഇനി ഉന്നത വിദ്യാഭ്യാസ കമ്മിഷൻ