Monday, January 24

ഗർഭം ധരിക്കാനുള്ള സ്ത്രീകളുടെ കഴിവിനെ സംരക്ഷിക്കാനാണ് ശബരിമലയിലെ സ്ത്രീ വിലക്കെന്ന് സുബ്രമണ്യൻ സ്വാമി

ശബരിമല വിഷയത്തിൽ ആർഎസ്എസ് നിലപാട് മാറ്റിയതിന് പിന്നാലെ മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞു സുബ്രമണ്യൻ സ്വാമി. വിധി നടപ്പാക്കണമെന്നാ‍യിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും നിലവിലെ സംഭവങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്ന് സ്വാമി പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കുന്നതിന് പിന്നിൽ ശാസ്ത്രീയ അടിത്തറയുണ്ടന്നും യഥാർഥത്തിൽ സ്ത്രീകളെ വിലക്കുന്നത് ഗർഭം ധരിക്കാനുള്ള അവരുടെ കഴിവിനെ സംരക്ഷിക്കാനാണെന്നും സ്വാമി പറഞ്ഞു. വിലക്ക് സത്രീകൾക്ക് ഗുണകരമാണ് എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നും രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. ഇപ്പോൾ ശബരിമല വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളും നക്സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

നേരത്തേ ശബരിമലയില്‍ നിലനിന്നിരുന്ന സ്ത്രീ വിവേചനത്തെ റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുൻ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോൾ സ്വാമി സ്വീകരിച്ചിരിക്കുന്നത്.

Spread the love
Read Also  2018 പ്രളയം ; അതിജീവനത്തിൻ്റെ പെൺ കഥകൾ

Leave a Reply