Wednesday, January 19

മോദിയുടെ വാക്ക് കേട്ട് സബ്‌സിഡി സിലിണ്ടർ ഉപേക്ഷിച്ചവരുടെ നടുവൊടിച്ച് കേന്ദ്രം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള സബ്‌സിഡി സിലിണ്ടറുകൾ കൂടതൽ മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നവർ ഒഴിവാക്കണമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് കേട്ട് സിലണ്ടർ ഉപേക്ഷിച്ചവരുടെ നടുവൊടിച്ച് കേന്ദ്ര സർക്കാർ. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് അടിക്കടി വൻ വിലവർദ്ധനവാണ്‌ സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഒരിക്കൽ ഉപേക്ഷിച്ച സബ്‌സിഡി സിലണ്ടർ ഇനി തിരിച്ചെടുക്കാൻ കഴിയില്ലെന്നതും മോദിയുടെ വാക്ക് കേട്ട് വഞ്ചിതരായവരെ കൂടതൽ വിഷമിപ്പിക്കുന്നു.

പെട്രോൾ ഡീസൽ വില നൂറിലേക്ക് കടക്കുമ്പോൾ പാചക വാതക വിലയിലും വർധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് ൫൯രൂപയുടെ വർദ്ധനവാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 869.50 രൂപയാണ് വില. 2.89 രൂപ സബ്‌സിഡിയുള്ള സിലണ്ടറിനും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 502.04 രൂപയായി.

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് ഇന്ധന- പാചകവില വര്‍ധനവിന് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ന്യായം. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ യാതൊരു വിശദീകരണങ്ങളും നൽകാൻ തയ്യാറായിട്ടില്ല. ഇന്ധന വില വാർദ്ദ്‌നാവിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ രാജ്യ വ്യാപക ബന്ദ് നടത്തിയിരുന്നു.

Spread the love
Read Also  മോദിയുടെ മഹാബലിപുരത്തെ മാലിന്യം പെറുക്കലിനെ പരിഹസിച്ച് പ്രകാശ് രാജ്

Leave a Reply