ബി ജെ പി യുടെ കുതിരക്കച്ചവടത്തെത്തുടർന്ന് രാഷ്ട്രീയപ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ തൽക്കാലം ഭരണം തുടരാൻ എച്ച് ഡി കുമാരസ്വാമിയോട് സുപ്രീം കോടതി. ചൊവ്വാഴ്ച കേസില്‍ വാദം തുടരും. വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടിയിലും തല്‍സ്ഥിതി തുടരാനും ഉത്തരവിൽ പറയുന്നു. സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ ഭരണകാര്യത്തിൽ നിലവിലെ സ്ഥിതി തുടരാമെന്നാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം.

വിമത എം എൽ എ മാർക്കുവേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയിൽ സ്പീക്കർക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചു. സുപ്രിം കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്പീക്കറുടേതെന്ന് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. സുപ്രിം കോടതിക്ക് തന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ്, എംഎല്‍എമാരെ കണ്ട ശേഷം സ്പീക്കര്‍ സ്വീകരിച്ചതന്ന് റോത്തഗി ആരോപിച്ചു.

സ്പീക്കര്‍ക്കു ആവശ്യമെങ്കില്‍ രാജികാര്യത്തിൽ രണ്ടു ദിവസം എടുക്കാമെന്നും എന്നാല്‍ ഈ കാലയളവില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ പാടില്ലെന്നും റോത്തഗി പറഞ്ഞു. സ്പീക്കര്‍ രാജിയില്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അതിനെ കോടതിയലക്ഷ്യമായി കാണണമെന്ന് റോത്തഗി ആവശ്യപ്പെട്ടു.

എം എൽ എ മാരുടെ അയോഗ്യത ഒഴിവാക്കാനുള്ള തന്ത്രമാണ് രാജിയെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. രാജി സ്വേഛയാ ഉള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്കുണ്ട്. നിയമസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രിം കോടതിക്ക് വിധി പുറപ്പെടുവിക്കാനാവില്ല. അയോഗ്യതയുടെ കാര്യത്തില്‍ ഇത്ര സമയത്തിനുള്ളില്‍ ഇന്ന രീതിയില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നു സുപ്രിം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു.

പ്രശ്നത്തിൽ നിയമപരമായി ഇടപെടാനുള്ള കോടതിയുടെ അധികാരത്തെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ധവാന്‍ സിങ്വിയോടു ചോദിച്ചു. കോടതി കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണ് നിങ്ങളുടെ നിലപാട്? കോടതിയെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് സിങ്വി മറുപടി നല്‍കി.

കർണാടകയിലെ രാഷ്ട്രീയക്കളിയിലേക്കു സുപ്രിം കോടതിയെ വലിച്ചിഴയ്ക്കുകയാണ് എംഎല്‍എമാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ആ പരാജയം പൂര്‍ണമാക്കാന്‍ സുപ്രിം കോടതിയുടെ സഹായം വേണമെന്നാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍ പരാജയമാണെന്ന എംഎല്‍എയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ എങ്ങനെയാണ് കോടതിക്ക് ഇടപെടാനാവുകയെന്ന് ധവാന്‍ ചോദിച്ചു.

അതേസമയം എംഎല്‍എമാരുടെ രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ രാജിയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സ്പീക്കര്‍ക്കു നാലുമാസം സമയം നല്‍കിയിരുന്നെന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭരണഘടനാപരമായ ചുമതലയ്ക്കു സമയപരിധി നിശ്ചയിക്കാന്‍ കോടതിക്കാവില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു. ചൊവ്വാഴ്ച കേസിൻ്റെ തുടർന്നുള്ള വാദം നടക്കും

Read Also  കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി ; നിരോധനാജ്‌ഞ അധികാരദുർവിനിയോഗം

ബി ജെ പി യുടെ കുതിരക്കച്ചവടത്തെത്തുടർന്ന് രാഷ്ട്രീയപ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ തൽക്കാലം ഭരണം തുടരാൻ എച്ച് ഡി കുമാരസ്വാമിയോട് സുപ്രീം കോടതി. ചൊവ്വാഴ്ച കേസില്‍ വാദം തുടരും. വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടിയിലും തല്‍സ്ഥിതി തുടരാനും ഉത്തരവിൽ പറയുന്നു. സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ ഭരണകാര്യത്തിൽ നിലവിലെ സ്ഥിതി തുടരാമെന്നാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം.

വിമത എം എൽ എ മാർക്കുവേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയിൽ സ്പീക്കർക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചു. സുപ്രിം കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്പീക്കറുടേതെന്ന് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. സുപ്രിം കോടതിക്ക് തന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ്, എംഎല്‍എമാരെ കണ്ട ശേഷം സ്പീക്കര്‍ സ്വീകരിച്ചതന്ന് റോത്തഗി ആരോപിച്ചു.

സ്പീക്കര്‍ക്കു ആവശ്യമെങ്കില്‍ രാജികാര്യത്തിൽ രണ്ടു ദിവസം എടുക്കാമെന്നും എന്നാല്‍ ഈ കാലയളവില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ പാടില്ലെന്നും റോത്തഗി പറഞ്ഞു. സ്പീക്കര്‍ രാജിയില്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അതിനെ കോടതിയലക്ഷ്യമായി കാണണമെന്ന് റോത്തഗി ആവശ്യപ്പെട്ടു.

എം എൽ എ മാരുടെ അയോഗ്യത ഒഴിവാക്കാനുള്ള തന്ത്രമാണ് രാജിയെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. രാജി സ്വേഛയാ ഉള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്കുണ്ട്. നിയമസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രിം കോടതിക്ക് വിധി പുറപ്പെടുവിക്കാനാവില്ല. അയോഗ്യതയുടെ കാര്യത്തില്‍ ഇത്ര സമയത്തിനുള്ളില്‍ ഇന്ന രീതിയില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നു സുപ്രിം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു.

പ്രശ്നത്തിൽ നിയമപരമായി ഇടപെടാനുള്ള കോടതിയുടെ അധികാരത്തെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ധവാന്‍ സിങ്വിയോടു ചോദിച്ചു. കോടതി കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണ് നിങ്ങളുടെ നിലപാട്? കോടതിയെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് സിങ്വി മറുപടി നല്‍കി.

കർണാടകയിലെ രാഷ്ട്രീയക്കളിയിലേക്കു സുപ്രിം കോടതിയെ വലിച്ചിഴയ്ക്കുകയാണ് എംഎല്‍എമാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ആ പരാജയം പൂര്‍ണമാക്കാന്‍ സുപ്രിം കോടതിയുടെ സഹായം വേണമെന്നാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍ പരാജയമാണെന്ന എംഎല്‍എയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ എങ്ങനെയാണ് കോടതിക്ക് ഇടപെടാനാവുകയെന്ന് ധവാന്‍ ചോദിച്ചു.

അതേസമയം എംഎല്‍എമാരുടെ രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ രാജിയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സ്പീക്കര്‍ക്കു നാലുമാസം സമയം നല്‍കിയിരുന്നെന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭരണഘടനാപരമായ ചുമതലയ്ക്കു സമയപരിധി നിശ്ചയിക്കാന്‍ കോടതിക്കാവില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു. ചൊവ്വാഴ്ച കേസിൻ്റെ തുടർന്നുള്ള വാദം കേൾക്കും

Read Also  'സുപ്രീം കോടതി ഭൂരിപക്ഷത്തിനായി സന്ധി ചെയ്യുന്നു' ; വിമർശനവുമായി പ്രകാശ് കാരാട്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here