Wednesday, January 19

ഹരീഷിന്‍റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വേറെ പ്രസാധകര്‍ മുന്നോട്ട് വരണം: സുജ സൂസന്‍ ജോര്‍ജ്

ഹരീഷിന്‍റെ നോവലിനെതിരെയുള്ള നീക്കം ഫാസിസത്തിന്റെ ശക്തമായ കടന്നുകയറ്റമാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയും മലയാളം മിഷന്‍ ഡയരക്ടരുമായ  സുജ സൂസന്‍ ജോര്‍ജ് പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു

നമ്മുടെ  ആധുനികമലയാള സാഹിത്യത്ത്തിനു കൃത്യമായ പാരമ്പര്യമുണ്ട്. അത് പണ്ഡിറ്റ്‌ കറുപ്പനും  ബഷീറും പൊന്‍കുന്നം വര്‍ക്കിയും കേശവ് ദേവുമോക്കെയുണ്ടാക്കിയ ഒരു അടിസ്ഥാനമുണ്ട്. അവരോക്കെ നിര്‍ഭയമായി ഇതിഹാസങ്ങളിലൂടെയൊക്കെ  സാഹിത്യരചനയില്‍ ഇടപെടുകയും അതിനെയൊക്കെ ആ നിലയില്‍ വിമര്ശിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്‌. അങ്ങനെയാണ് നമ്മുടെ ആധുനിക സാഹിത്യം വികസിച്ചുവന്നിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇവിടെ മാതൃഭുമി നോവല്‍ പിന്‍ വലിക്കുകയും ഹരീഷിനു മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ട് അത് അംഗീകരിക്കെണ്ടിവരുകയും ചെയ്യുകയാണ്. ഈയോരവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നാം തോല്‍ക്കുന്നൊരു ജനതയാണ്. അതോടൊപ്പം എഴുത്തുകാരുടെ തോല്‍വിയും സംഭവിക്കുകയാണ്, ഇത് ജനാധിപത്യത്തിന്റെയുംആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയുംതോല്‍വിയാണ്. അവിടെ കടന്നുകയറുന്നത് വര്‍ഗ്ഗീയതയുടെയും ഫാസിസത്തിന്റെയും സംസ്കാരമാണ്.

മാതൃഭൂമി ഇപ്പോള്‍ രണ്ടാമതാണ്‌ ഇത് ചെയ്യുന്നത്. നേരത്തെ എം എം ബഷീറിന്റെ രാമായണം നാലോ അഞ്ചോ ലക്കമായപ്പോള്‍ പിന്‍വലിച്ചിരുന്നു. ഇതിങ്ങനെ കേരളത്തിന്‍റെ പുരോഗമനനിലപാടുകള്‍ക്ക് വലിയ ദോഷം ചെയ്യുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പൊതുസമൂഹം മുഴുവന്‍, രാഷ്ട്രീയപ്പാര്‍ട്ടികളും എഴുത്തുകാരും മുഴുവന്‍ ഇതിനെതിരെ രംഗത്തുവരണം.

ഇത് തുടര്‍ന്ന്‍  പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും ഏതെങ്കിലും പ്രസാധകര്‍ തയ്യാറാകണമെന്നും ഹരീഷ് അതിനു അനുമതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. നാംപിന്നോട്ടുനില്‍ക്കുമ്പോഴാണ്‌ അവര്‍ക്ക് ആവേശം കിട്ടുന്നത്. ഹരീഷിനു ഈ വിഷയത്തില്‍ ശക്തമായി പിന്തുണയ്ക്കുന്നു.

Spread the love
Read Also  എസ് ഹരീഷിന്റെ `മീശ` നോവൽ ഡിസി പുസ്തകമാക്കുന്നു: പ്രസാധകന്‌ നേരെയും ഫോൺ ഭീഷണി