Thursday, January 20

‘സൂര്യഭഗവാനെ’ വാഴ്ത്തി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി

ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സ്ഥിരതയുള്ള ഊർജ്ജത്തിന് വേണ്ടി അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞർ സൂര്യഭഗവാനെ നോക്കുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധൻ. സൂര്യഭഗവാൻ എല്ലായ്‌പ്പോഴും അവിടെ ഉണ്ട്. അദ്ദേഹം നമുക്കെപ്പോഴും അനുഗ്രഹം നൽകുന്നുണ്ട്. നമ്മൾ അത് ശരിയായ വിധത്തിൽ ഉപയോഗിക്കണെമന്നും അദ്ദേഹം മദ്രാസ് ഐഐടിയിൽ നടന്ന സൗരോർജ്ജ സ്‌പെക്ടറാത്തിന്റെ പരിപാടിയിൽ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഇരുത്തി പറഞ്ഞു.

പൈതഗോറസ് സിദ്ധാന്തം ഇന്ത്യക്കാർ കണ്ട് പിടിച്ചതാണെന്നും ഗ്രീക്കുകാർ അത് സ്വന്തമാക്കിയതാണെന്നും പറഞ്ഞ മന്ത്രി അറബികൾ വ്യാപാരത്തിനെത്തുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ജനതയ്ക്ക് ആൾജിബ്ര അറിയാമായിരുന്നുവെന്നും പറഞ്ഞു. പുരാതന മുനിമാർക്ക് 60 അടി നീളവും 60 അടി വീതിയുമുള്ള വിമാനത്തിന്റെ എൻജിൻ ശേഖരമുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു.

തന്റെ ശാസ്ത്രത്തിലുള്ള അറിവ് പ്രകടിപ്പിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതിലും പിശുക്ക് കാണിച്ചില്ല. അസാധാരണമായ കഴിവുകൾ ഉള്ള വ്യക്തിയാണ് നരേന്ദമോദിയെന്നും ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ തിരികെ കൊണ്ട് വരുന്നതിൽ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും നമ്മുടെ ഭൂതകാലത്തിലെ ശാസ്ത്രീയ സാമൂഹിക അറിവുകളെക്കുറിച്ച് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  കൗരവരുണ്ടായത് ടെസ്റ്റ് ട്യൂബ് വഴി; രാവണന് 24 തരത്തിലുള്ള വിമാനങ്ങൾ; മണ്ടത്തരങ്ങൾ വിളമ്പി ഇന്ത്യൻ സയൻസ് കോൺഗ്രസ്

Leave a Reply