Thursday, January 20

സുനില്‍ ഷാന്‍ബാഗിന് സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കിയത് ആര്‍എസ്എസ് എതിര്‍പ്പ് മറികടന്ന്

ആര്‍എസ്എസ് നേതാക്കളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ ഷാന്‍ബാഗിന് പുരസ്‌കാര പട്ടികയില്‍ ഇടം നല്‍കാന്‍ കേന്ദ്ര സംഗീത നാടക അക്കാദമി തീരുമാനിച്ചത്. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളുടെ പട്ടികയ്ക്ക് ജൂണ്‍ എട്ടിന് തന്നെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഷാന്‍ബാഗിന്റെ പേര് ഉള്‍പ്പെടുത്തുന്നതില്‍ ചില പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രഖ്യാപനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
മുംബെ കേന്ദ്രമാക്കി കഴിഞ്ഞ നാല്‍പത് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സുനില്‍ ഷാന്‍ബാഗ്. 1985ല്‍ അപര്‍ണ എന്ന നാടക കമ്പനി സ്ഥാപിച്ച അദ്ദേഹം മുതിര്‍ന്ന നാടകപ്രവര്‍ത്തകരായ സത്യദേവ് ദുബെ, ശ്യാം ബനഗല്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് ഏക് ഘോജ് എന്ന പ്രസിദ്ധ ടെലിവിഷന്‍ പരമ്പരയുടെ സഹരചയിതാവ് കൂടിയാണ് ഷാന്‍ബാഗ്.
എന്നാല്‍ ഷാന്‍ബാഗ് അവാര്‍ഡ് വാപസി പ്രസ്ഥാനത്തില്‍ സജീവുമായിരുന്നു എന്നും സാംസ്‌കാരിക സ്ഥാപനങ്ങള്‍ കൈയടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചതുമാണ് ആര്‍എസ്എസിന്റെ കണ്ണിലെ കരടായി മാറിയത്. ഷാന്‍ബാഗിന്റെ പേര് പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബിജെപിയിലെയും ആര്‍എസ്എസിന്റെ സാംസ്‌കാരിക വിഭാഗമായ സന്‍സ്‌കാര്‍ ഭാരതിയുടെയും മുതിര്‍ന്ന നേതാക്കള്‍ സംഗീത നാടക അക്കാദമിയോട് ആവശ്യപ്പെട്ടതായി ജൂണ്‍ 23ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാവോയിസ്റ്റ് നേതാക്കളായ അനുരാധ ഗാന്ധി, കൊബാദ് ഗാന്ധി എന്നിവരുമായി ഷാന്‍ബാഗ് അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഷാന്‍ബാഗിനെ പോലുള്ളവരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നാടക, സിനിമ പ്രവര്‍ത്തകനും മുന്‍സംഗീത നാടക അക്കാദമി അദ്ധ്യക്ഷനുമായ ഗിരീഷ് കര്‍ണാഡ് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ ശേഖര്‍ സെന്നിന് കത്തയച്ചിരുന്നു. കലാകാരന്മാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയാണ് അക്കാദമിയുടെ ചുമതലയെന്നും കഴിഞ്ഞ നാല്‍പത് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ഷാന്‍ബാഗിന്റെ സംഭാവനകള്‍ തള്ളിക്കളയാനാവില്ലെന്നും കര്‍ണാട് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍എസ്എസുകാരനാണെന്ന് സ്വയം പ്രഖ്യാപിച്ച സത്യദേവ് ദുബെയുടെ കളരിയിലാണ് ഷാന്‍ബാഗ് പഠിച്ചതെന്നും കര്‍ണാട് കത്തില്‍ ഓര്‍മിപ്പിച്ചിരുന്നു.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലാണ് സംഗീത നാടക അക്കാദമി പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ധ്യക്ഷനും അഞ്ച് അംഗങ്ങളും അടങ്ങുന്ന ജനറല്‍ കൗണ്‍സില്‍ നയിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണത്. ഷാന്‍ബാഗിന് പുരസ്‌കാരം നല്‍കാനുള്ള ജനറല്‍ കൗണ്‍സില്‍ തീരുമാനം അംഗീകരിച്ച അദ്ധ്യക്ഷന്‍ ശേഖര്‍ സെന്നിനെ ഗിരീഷ് കര്‍ണാട് അഭിനന്ദിച്ചു. 1946ലെ നാവിക കലാപത്തെ ആസ്പദമാക്കി ഉത്പല്‍ ദത്ത് സംവിധാനം ചെയ്ത കല്ലോല്‍ എന്ന നാടകത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ ഫാസിസ്റ്റ് കോമാളി എന്ന് അഭിസംബോധന ചെയ്തിട്ടും ആ നാടകം 1960ലെ നെഹ്രു ശദാബ്ദി മഹോത്സവത്തില്‍ പ്രദര്‍പ്പിക്കുന്നതിനായി ക്ഷണിക്കപ്പെട്ട ചരിത്രം കര്‍ണാട് ഓര്‍മിപ്പിച്ചു.
ഗിരീഷ് കര്‍ണാട് അക്കാദമി ചെയര്‍മാന് അയച്ച കത്തിന്റെ പൂര്‍ണരൂപം:

Read Also  ഞാനും അർബൻ നക്സലാണ്.. ഗിരീഷ് കർണാട് കടന്നു പോകുമ്പോൾ

Dear Shri Shekhar Sen,

The reported demand by certain ‘senior leaders of the RSS and the BJP ‘ that the Sangeet Natak Akademi award to Sunil Shanbag should be withdrawn because of his ideological beliefs can only be described as ludicrous. The responsibility of the Akademi is to recognize and honour artistic merit. The artist’s political beliefs are his right. Shanbag has been working for over forty years on the Indian stage and the quality of his work has been consistently innovative and outstanding. That’s all that should matter. The present Award has been long overdue.

 The debate whether an artist’s political views should matter when considering his artistic stature is one that the SNA has faced in the past. The great Bengali actor-producer Utpal Dutt, who was a member of the CPI(ML), turned down the SNA Award as he felt it was patronage offered by the capitalist establishment, but later he was gracious enough to accept the Fellowship – a higher honour – during my tenure. In fact Utpal Dutt’s play, Kallol, on the Naval Mutiny of 1946 was invited to Delhi to participate in the Nehru Shatabdi Natya Mahotsav of 1989 although it had dialogues which called Jawaharlal Nehru a ‘fascist stooge’. The ironic aspect of the present controversy is that Shanbag was groomed for the theatre by Satyadev Dubev, a self-declared member of the RSS, and yet that has not deflected Shanbag from his distinct ideals.

Perhaps this is too subtle a phenomenon to be grasped by doctrinaire activists. But the Sangeet Natak Akademi should be congratulated on its decision.

Warmest regards,

Girish Karnad

Spread the love

Leave a Reply