Saturday, January 29

കേരളത്തിന് പിന്തുണയറിയിച്ച് ദുബായ് പോലീസിൻ്റെ സ്നേഹ സന്ദേശം

 

പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയറിയിച്ച് ദുബായ് പോലീസിന്റെ സ്നേഹ സന്ദേശം. ദുബായ് പോലീസ് എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ഞങ്ങള്‍ ദുബായ് പോലീസ് എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. ‘ എന്ന് ഹിന്ദിയിലും ‘കൈവിടരുത്, നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്’ എന്ന് മലയാളത്തിലും ‘ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു’ എന്ന് ഇംഗ്ലീഷിലും വീഡിയോ സന്ദേശത്തില്‍ പറയുന്നു. പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് എല്ലാതരത്തിലുളള സഹായവും യു.എ.ഇ തുടക്കം മുതല്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ബിസിനസുകാരില്‍ നിന്നും 15 മില്യണ്‍ ദിര്‍ഹം കേരളത്തിനായി സമാഹരിച്ചിട്ടുണ്ട്.

വീഡിയോ ഇവിടെ കാണാം

 

Spread the love
Read Also  ദുബായില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്