Saturday, January 29

റഫേല്‍ വിശദാംശങ്ങള്‍ എന്തുകൊണ്ട് നല്കാനാവില്ല സുപ്രീം കോടതി പിടി മുറുക്കുന്നു

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി മുന്നോട്ട്. നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിസഭ നല്കണം. വിമാനത്തിന്‍റെ വിലയുടെ വിശദാംശങ്ങള്‍, സാങ്കേതികമായ വിശദാംശങ്ങള്‍, റഫേലിലെ ഇന്ത്യയുടെ പങ്കാളിയുടെ വിവരങ്ങള്‍ മുതലായവ മുദ്ര വെച്ച കവറില്‍ പത്ത് ദിവസത്തിനകം കോടതിയില്‍ നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിവരങ്ങള്‍ നല്കാനാവില്ലെന്നും പാര്‍ലമെന്‍റില്‍ പോലും വിവരങ്ങള്‍ നല്കിയിട്ടില്ലെന്നും വാദിച്ച അറ്റോര്‍ണി ജനറലിനോട്, എന്ത് കൊണ്ട് നല്കാനാവില്ല എന്നാണ് കോടതി ചോദിക്കുന്നത്.

കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രശാന്ത് ഭൂഷണോട് കാത്തിരിക്കൂ എന്നാണ് കോടതി പറഞ്ഞത്. ആദ്യം സി ബി ഐ യിലെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ എന്നും റഫേല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തില്‍ ഇപ്പോള്‍ നടപടി ഇല്ലെന്നും ചീഫ് ജസ്റ്റിസ് വിശദമാക്കി.

ഇടപാടിന്‍റെ വിവരങ്ങള്‍ ഹര്‍ജിക്കാരനും നല്കണമെന്നും കോടതി വിശദമാക്കി.

Spread the love
Read Also  'ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്': യോഗി സർക്കാരിനെതിരെ കോടതി

Leave a Reply