Thursday, January 20

ഇനിമുതൽ സുപ്രീം കോടതി നടപടികളുടെ വീഡിയോ തത്സമയം ലഭ്യമാകും

ഇന്ത്യൻ സുപ്രീം കോടതി നടപടികൾ ഇനിമുതൽ തത്സമയം വീഡിയോയിലൂടെ ലഭ്യമാകും. നടപടികളുടെ വീഡിയോ റെക്കോർഡ് ചെയ്യുന്നതുൾപ്പടെയുള്ള സംവിധാനങ്ങളും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, എ.വൈ. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് സുപ്രീം കോടതി നടപടികൾ തത്സമയം രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

കോടതി നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്‌സിങ്, നിയമ വിദ്യാർത്ഥി സ്നേഹിൽ തൃപ്‍തി എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിലപട്. ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച അനുകൂലമായ മറുപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

 

Spread the love

Leave a Reply