സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയിൽ ജുഡീഷ്യൻ അന്വേഷണം. റിട്ടയേർഡ് ജഡ്ജിമാരുടെ നേതൃത്വത്തിലാണു സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായിക്കിനാണ് അന്വേഷണത്തിന്റെ ചുമതല. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് എന്നീ ഏജന്‍സികളുടെ സഹായം തേടും.

സുപ്രീം കോടതിയുമായി മത്സരിക്കുന്ന സമ്പന്നരും ശക്തരും തീ കൊണ്ടുകളിക്കുകയാണെന്ന് സുപ്രീം കോടതി പരാമർശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികപീഡനാരോപണവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിലാണു സുപ്രീം കോടതിയുടെ അസാധാരണ വിമർശനം ഉയർന്നുവന്നത്. പീഡനാരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അഭിഭാഷകൻ തെളിവ് നൽകി. ഗൂഢാലോചനക്കാരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. മുദ്രവച്ച കവറിലാണ് ഉത്സവ് സിങ് ബൈൻസ് രേഖകൾ ഹാജരാക്കിയത്.

ഇത്തരം ആരോപണങ്ങളിലൂടെ കോടതിയെ പ്രകോപിപ്പിക്കരുതെന്നു മുന്നറിയിപ്പു നൽകി. സുപ്രീം കോടതിയുമായി മത്സരിക്കുന്ന സമ്പന്നരും ശക്തരും തീ കൊണ്ട് കളിക്കുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സുപ്രീം കോടതി നടപടികളിൽ അവർ‌ക്ക് ഇടപെടാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

പീഡനാരോപണക്കേസിൽ ആദ്യം ചീഫ് ജസ്റ്റീസിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മലക്കം മറിഞ്ഞു. അഭിഭാഷകന്റെ നിലപാടിനെ എതിർത്ത് അറ്റോർണി ജനറൽ രംഗത്തെത്തിയത് അദ്ദേഹത്തിൻ്റെ മുൻ നിലപാടിനെതിരായി. ഗൂഢാലോചനക്കാരുടെ പേരു വെളിപ്പെടുത്താനാകില്ലെന്ന നിലപാടിനെതിരെയാണ് എജിയുടെ പ്രതികരണം. കേസിൽ യുവതിയുടെ പരാതിയും ഗൂഢാലോചനയും ഒരുമിച്ച് അന്വേഷിക്കണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്നു കോടതി വ്യക്തമാക്കി. മെയ് 2 ആം തീയതിയാണു വിധി.

.കുറെക്കാലമായി ചീഫ് ജസ്റ്റീസിനെതിരെ ഗൂഡാലോചനയ്ക്കുള്ള വഴി തേടുകയായിരുന്നു എന്നാണു ആരോപണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് വമ്പൻ ഉള്‍പ്പെട്ട വന്‍സംഘമാണു ലൈംഗിക പീഡന ആരോപണത്തിനു പിന്നിലെന്നാണ് അഭിഭാഷകൻ ഉത്സവ് വെളിപ്പെടുത്തിയത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൂഡാലോചനയുണ്ടെന്ന വാദത്തിനെ എതിർത്തുകൊണ്ടാണു അറ്റോർണി ജനറലിൻ്റെ പരാമർശത്തിലൂടെ സർക്കാർ രംഗത്തുവന്നിരിക്കുന്നത്.

Read Also  വായ്മൂടെടാ പിസി ക്യാമ്പയിൻ ഫലം കണ്ടു, പറഞ്ഞത് തിരുത്തി പി.സി. ജോർജ്ജ്; വേശ്യാ പരാമർശം തെറ്റായിപോയെന്നും ജോർജ്ജ്

LEAVE A REPLY

Please enter your comment!
Please enter your name here