Sunday, January 16

ശബരിമല റിവ്യൂ ഹർജി തൽക്കാലം പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ റിവ്യൂ ഹർജി തൽക്കാലം പരിഗണയ്‌ക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗായ് ആണ് റിവ്യൂ ഹർജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മാത്യു നെന്മാറയുടെ അപേക്ഷ തള്ളിക്കൊണ്ട് പറഞ്ഞത്.

ഹർജികൾക്ക് അടിയന്തിര സ്വഭാവമില്ലന്നും മറ്റ് പുന:പരിശോധന ഹർജികൾക്കൊപ്പം പിന്നീട് പരിഗണിക്കാമെന്നുമാണ് കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞത്.

ശബരിമലയിലെ സ്ത്രീ വിവേചനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിയിൽ ഗുരുതര പിഴവുകളുണ്ടെന്നും, ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എൻ എസ് എസ്, പീപ്പിൾ പോർ ധർമ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം, തുടങ്ങിയ കക്ഷികൾ ആണ് ഹർജി സമർപ്പിച്ചത്.

Spread the love
Read Also  ശബരിമല ഭക്തരെ പിഴിഞ്ഞ് ലാഭം ഉണ്ടാക്കാൻ കെഎസ്ആർടിസി; പമ്പയിൽ ടോമിൻ തച്ചങ്കരിയുടെ ഏകാധിപത്യം

Leave a Reply