എന്താണ് ന്യൂനപക്ഷമെന്നതോ ന്യൂനപക്ഷമാവുന്നതിന്റെ മാനദണ്ഡം എന്താണെന്ന തോ എന്നതിന് വ്യക്തതയില്ലെന്ന് കാണിച്ച് സുപ്രീം കോടതിയിൽ ഹർജി. ഹർജി പരി ഗണിച്ച കോടതി ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉള്ള നിർവചനവും സംസ്ഥാന തല ത്തിൽ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കാനാവശ്യ പ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് കോടതി നിർദ്ദേശം നൽകി. മൂന്ന് മാസത്തിനു ള്ളിൽ നിർവചനവും മാനദണ്ഡവും നിശ്ചയിക്കാനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷ നോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കു ന്നത്.

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മത വിഭാഗങ്ങളെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ന്യൂനപക്ഷം എന്നതിനെ പുനർനിർവചിക്കണമെന്നും സംസ്ഥാന തലത്തിൽ ന്യൂനപക്ഷത്തിന്റെ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്നും ദേശീയ തലത്തിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കരുത് സംസ്ഥാന തലത്തിൽ ന്യൂനപക്ഷ നിർവചനം എന്നും ആവശ്യപ്പെട്ടാണ് അശ്വനി ഹർജി നൽകിയത്.

ദേശീയ തലത്തിൽ ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിലും ചില നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളാണ്. ഇത്തരം സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ലഭ്യമാവേണ്ട ആനൂകൂല്യങ്ങൾ പക്ഷെ ഹിന്ദുക്കൾക്ക് ലഭ്യമാവുന്നില്ലെന്നും അതിനാൽ ന്യൂനപക്ഷ ങ്ങളെ സംബന്ധിച്ച സംസ്ഥാനതല നിർവചനം പുനർ നിർവചിക്കണമെന്നുമാണ് അശ്വനിയുടെ ആവശ്യം.

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

Read Also  സിസേറിയൻ ഒഴിവാക്കാനും പാമ്പുകടിക്കുള്ള ഔഷധവുമായി ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here