Sunday, January 16

ലൈംഗീക പീഡന പരാതിയില്‍ മൊഴിമാറ്റിയാല്‍ പരാതിക്കാരിയെ ശിക്ഷിക്കാം

ലൈംഗീക പീഡന പരാതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്നും പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് പുര്‍പ്പെടുവിച്ചത്. 2004ല്‍ പെണ്‍കുട്ടിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ നടന്ന സംഭവമായതിനാലും നിലവില്‍ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മൊഴിമാറ്റിയതിന് പരാതിക്കാരിക്കെതിരെ കോടതി കേസേടുത്തില്ല.

ഗൌരവമുള്ള ഇത്തരം കേസുകളില്‍ പരാതിക്കാരി മൊഴി മാറ്റുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുകയും യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Spread the love
Read Also  വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാൽവ്, അത് അനുവദിച്ചില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകും; സുപ്രീം കോടതി

Leave a Reply