Wednesday, January 19

കെ. എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

കെ. എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.എം.ഷാജി നല്‍കിയ അപ്പീലില്‍ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്‌. അപ്പീലില്‍ തീരുമാനം വരുന്നത്‌ വരെയാണ് സ്റ്റേ.

ജനുവരിയിൽ അപ്പീൽ പരിഗണിക്കുന്നത് വരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാൽ  വോട്ട് ചെയ്യാനും എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ലഭിക്കില്ല. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഷാജിയുടെ അപ്പീലില്‍ നികേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇതോടെ നാളെമുതൽ ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം.

Spread the love
Read Also  ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോർഡിൽ നിന്ന് എടുത്ത് മാറ്റണം എന്നാവശ്യപ്പെട്ട് ഹർജി

Leave a Reply