Wednesday, January 19

സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരായ പരാതികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെതിരായി സമര്‍പ്പിച്ച പരാതികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദമാരംഭിക്കും. 1800 കളില്‍ മുതല്‍ ഇന്ത്യയില്‍ സ്വവര്‍ഗ്ഗ ലൈംഗീകത ‘പ്രകൃതിവിരുദ്ധം’ എന്ന് ആരോപിച്ച് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഏതെങ്കിലും പുരുഷനോ സ്ത്രീയ്‌ക്കോ മൃഗത്തിനോ എതിരാണ് വദന, ഗുദരതികളെന്നാണ് നിയമത്തില്‍ പറയുന്നത്. ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷയായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
കേസില്‍ നിലപാട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്നലെ നിരാകരിച്ചിരുന്നു. ഉഭയസമ്മത പ്രകാരം പ്രായപൂര്‍ത്തിയായവര്‍ പോലും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ക്കെതിരെയാണ് പ്രധാന പരാതികള്‍. കേസില്‍ വാദം കേള്‍ക്കുന്നതിന് ഭരണഘടന ബഞ്ചിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞയാഴ്ച രൂപം നല്‍കിയുന്നു. ചീഫ് ജസ്റ്റിസിനെ കൂടാതെ രോഹിന്റണ്‍ നരിമാന്‍, എഎം ഖാന്‍വാലിക്കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ആറ് പരാതികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന 377-ാം വകുപ്പിലെ ചട്ടങ്ങള്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് 2013ല്‍ സുപ്രീം കോടതി റദ്ദാക്കി. നിയമങ്ങള്‍ റദ്ദാക്കാനോ മാറ്റാനോ ഉള്ള അധികാരങ്ങള്‍ പാര്‍ലമെന്റിന് മാത്രമാണുള്ളതെന്ന് അന്ന് വിധിന്യായത്തില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സ്വകാര്യതയുടെ അവകാശം മൗലീകാവകാശമാണെന്ന് 2017 ഓഗസ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ലൈംഗീകാഭിരുചികള്‍ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് ആ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗം ഒരു മാനസിക വൈകല്യമല്ലെന്ന് ഞായാറാഴ്ച ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Spread the love
Read Also  പിറവം പള്ളി തർക്കം 'മസിൽ ഫൈറ്റ് ആണെന്ന് സുപ്രീം കോടതി; കോടതി അലക്ഷ്യ ഹർജി പരിഗണിച്ചില്ല

Leave a Reply