Thursday, January 20

എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ഹര്‍ജി: സുപ്രീം കോടതി നാളെ വാദം കേള്‍ക്കും

എസ് ഹരീഷിന്റെ മീശ നോവലിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കേസില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. നോവല്‍ നിരോധിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജിക്കാരോട് ആരാഞ്ഞു. സ്ത്രീകളെയും ബ്രാഹ്മണ സമുദായത്തെയും നോവലില്‍ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ചാണ് ഹര്‍ജി. ഡല്‍ഹി സ്വദേശിയായ മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ എന്ന ആളാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മാതൃഭൂമി വാരികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ചുവന്ന മീശ, സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളുടെ ആക്രണത്തെ തുടര്‍ന്ന് മൂന്ന് ലക്കത്തിന് ശേഷം പ്രസിദ്ധീകരണം നിറുത്തിവെച്ചിരുന്നു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കോട്ടയത്തെ ഡിസി ബുക്‌സ് മുന്നോട്ട് വരികയും ഇന്നലെ നോവല്‍ പൂര്‍ണരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. പ്രസിദ്ധീകരണ വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രസാധകര്‍ക്കെതിരെയും സൈബര്‍, ഫോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

മാതൃഭൂമിയെക്കാള്‍ നട്ടെല്ല് ഡിസിക്കുണ്ട്: എസ് ഹരീഷിന്റെ മീശ പ്രസിദ്ധീകരിച്ചു

എസ് ഹരീഷിനെതിരെ ഫോണില്‍ അസഭ്യവര്‍ഷം; ഒരാള്‍ അറസ്റ്റില്‍

ഹരീഷിനെ ആക്രമിച്ചപ്പോള്‍ മാതൃഭൂമി മൗനം പാലിച്ചു; ഹരിദാസ് കരിവെള്ളൂര്‍

എല്ലാം ഹരീഷിന്റെ തലയില്‍ കെട്ടിവച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ്: ആനകളെയും തെളിച്ചുവരുന്ന ‘ട്രൂക്കോപ്പി’

Spread the love
Read Also  ശബരിമല വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ചത് ആർഎസ്എസ് നിലപാട്