Wednesday, January 19

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനാകും; പത്തനതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല

ഒടുവില്‍ കെ സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നു. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. 21 ദിവസമായി ജയിലിലായിരുന്ന കെ സുരേന്ദ്രനെതിരെ പതിനഞ്ചു കേസുകള്‍ നിലവിലുണ്ടായിരുന്നു. കശനമായ  ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, ഇപ്പോള്‍ നിലവിലുള്ളതുപോലെ സമാനമായ കുറ്റകൃത്യങ്ങളില്‍ ഇടപെടാന്‍ പാടില്ല, രണ്ടു ലക്ഷം രൂപയും  പാസ്പോര്‍ട്ട് കെട്ടിവെയ്ക്കുക  തുടങ്ങിയ കര്‍ശന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. 

നേരത്തെയുള്ള എല്ലാ കേസുകളിലും ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കൂടുതല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ശബരിമല  സന്നിധാനത്ത് ചിത്തിര ആട്ട വിശേഷനാളില്‍ 52 വയസ്സുകാരി സ്ത്രീയെ  വധിക്കുന്നതിനു  ഗൂഡാലോചന നടത്തി എന്നതായിരുന്നു ഏറ്റവും  ഒടുവിലത്തെ കേസ്.

കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് കെ സുരേന്ദ്രനും ബി ജെ പി നേതൃത്വവും ആരോപിച്ചിരുന്നു. വലിയ കുറ്റകൃത്യങ്ങളോന്നും ചെയ്തിട്ടില്ലെന്നും  എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വരുന്ന കേസുകള്‍ പോലെയുള്ള പരാതികള്‍ മാത്രമെ സുരേന്ദ്രനെതിരെ നിലവിലുള്ളൂ എന്നു  കെ മുരളീധരന്‍ എം പി വ്യക്തമാക്കി.    

Spread the love
Read Also  കോഴിക്കോട് ബി ജെ പി സ്ഥാനാർഥി പ്രകാശ് ബാബുവിനു ജാമ്യമില്ല ; ഇന്ന് കോടതിയിൽ കീഴടങ്ങും

Leave a Reply