Wednesday, January 19

സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം; ഫഹദിനെ കേസിൽ നിന്ന് ഒഴിവാക്കിയേക്കും

പുതുച്ചേരി വാഹന നികുതി തട്ടിപ്പില്‍ നികുതി വെട്ടിപ്പ് നടത്തിയ സിനിമാതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കും, നടി അമലാപോളിനും എതിരെ കുറ്റപത്രം തയ്യാറാവുന്നു.

വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. അതേസമയം നടൻ ഫഹദ് ഫാസിൽ നികുതി അടച്ച് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയതിനാല്‍ ഫഹദിനെ കേസിൽ നിന്ന് ഒഴിവാക്കിയേക്കും. പുതുച്ചേരിയിൽ താമസക്കാരാണെന്ന വ്യാജരേഖ ചമച്ചാണ് ഇവർ വാഹനം രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിച്ച ക്രൈം  ബ്രാഞ്ച് വാഹന ഡീലര്‍മാരും ഏജന്റുമാരും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

എന്നാൽ വാടക വീടിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപിയും അമലാ പോളും അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച തെളിവുകൾ ഇവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇവർക്ക് കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റാനുള്ള സൗകര്യം നൽകിയിരുന്നെങ്കിലും രണ്ടു പേരും അതിനു തയ്യാറായില്ല. ഈ ഒരു സാഹചര്യത്തിലാണ് ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നത്.

Spread the love
Read Also  മനുസ്മൃതി നടപ്പിലാക്കിയ ലാൽ കൃഷ്ണ വിരാടിയരുടെ ചിന്താമണി കൊലക്കേസ്: ഒരു പുനർ വായന

Leave a Reply