Wednesday, January 19

ദേശസ്നേഹം കോളേജുകളിലേക്കും; സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനം ആഘോഷിക്കണമെന്ന് യുജിസി നിർദ്ദേശം

ദേശസ്നേഹം കോളേജ് വിദ്യാർത്ഥികളിൽ കുത്തിവെക്കാനൊരുങ്ങി യുജിസി. പാകിസ്ഥാനെതിരെ ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയ സെപ്തംബർ 29ന് സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനമായി ആഘോഷിക്കണമെന്നാണ് കോളേജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുജിസിയുടെ നിർദ്ദേശം. വിരമിച്ച പട്ടാളക്കാരുടെ പ്രഭാഷണം, പ്രത്യേക പരേഡ്, ചിത്ര പ്രദര്‍ശനങ്ങള്‍, സേനയ്ക്ക് ആശംസാ കാര്‍ഡ് അയക്കുക തുടങ്ങിയ പരിപാടികൾ നടത്താനാണ്‌ യുജിസി രാജ്യത്തെ എല്ലാ സർവകലാശാല വൈസ് ചാൻസിലർമാർക്കും അയച്ച കത്തിൽ പറയുന്നു.

സെപ്തംബര്‍ 29ന് സര്‍വകാലാശാലകളിലെ എന്‍സിസി യൂണിറ്റുകള്‍ പ്രത്യേക പരേഡ് സംഘടിപ്പിക്കണമെന്നും രാജ്യാതിർത്തി സംരക്ഷിക്കുന്നതിനെക്കുറിച്ച് എൻസിസി കമാൻഡർ സംസാരിക്കണമെന്നും സേന നടത്തിയ ത്യാഗകഥകള്‍ വിരമിച്ച പട്ടാളക്കാര്‍ വിവരിക്കുന്ന പരിപാടിയും നടത്തണമെന്നും നിർദ്ദേശം ഉണ്ട്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കുള്ള പിന്തുണ വെളിവാക്കാൻ എല്ലാ കുട്ടികളും ആശംസാ കാർഡുകൾ എഴുതണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

2016 സെപ്റ്റംബർ 28, 29 നാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്. ജമ്മു-കശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം മിന്നലാക്രമണം നടത്തിയത്.

Spread the love
Read Also  യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

Leave a Reply