Friday, May 27

ശബരിമല യുവതീപ്രവേശനം : സാവകാശ ഹര്‍ജി വേണമെന്ന് ദേവസ്വം കമ്മീഷണര്‍; കഴിയില്ലെന്ന് മന്ത്രി

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സാവകാശ ഹര്‍ജി വേണമെന്ന് ദേവസ്വം കമ്മീഷണര്‍. എന്നാല്‍ സര്‍ക്കാരിന്  ഇത്തരമൊരു സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതി വിധി  നിലനില്‍ക്കുന്നതുകൊണ്ട് സാവകാശ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

സാവകാശ ഹര്‍ജി നല്‍കാനാവുമോ എന്നത് സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിക്കണമെന്നാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്. ഇത്തരമൊരു ഹര്‍ജിക്കുള്ള  സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.  

സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  പറഞ്ഞു. എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനുശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.

Spread the love
Read Also  ശബരിമല ബിൽ അവതരിപ്പിച്ചു ; ബി ജെ പി മുഖം രക്ഷിക്കാൻ ശ്രമം തുടങ്ങിയതായി പ്രേമചന്ദ്രൻ

Leave a Reply