Wednesday, January 19

കുമ്പസാരരഹസ്യത്തിന്റെ മറവിൽ പീഡനം; രണ്ടു വൈദികർ കീഴടങ്ങി

കുമ്പസാരരഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടു വൈദികർ കോടതിയിൽ കീഴടങ്ങി. ഒളവിൽ കഴിയുകയായിരുന്ന ഓർത്തഡോക്സ് വൈദികരായ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗ്ഗീസ്. നാലാം പ്രതി ഫാദർ ജെയ്‌സ് കെ ജോർജ് എന്നിവരാണ് കീഴടങ്ങിയത്. എബ്രഹാം വർഗ്ഗീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പാകെയും ജെയ്‌സ് കെ ജോർജ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഓഫീസിലുമാണ് കീഴടങ്ങിയത്. നേരത്തെ ഇരുവരും മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെ ങ്കിലും അത് തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് 13 നു മുമ്പ് കീഴടങ്ങണമെന്നു സുപ്രീം കോടതി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങലിനുശേഷം ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഈ കേസിൽ നേരത്തെ രണ്ടു വൈദികരെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യാപേക്ഷ നൽകുന്ന ദിവസം തന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇന്ന് കീഴടങ്ങിയില്ലെങ്കിൽ ഇവരെ അറസ്റ്റുചെയ്യാനായി അന്വേഷണസംഘം തീരുമാനിച്ചിരുന്നു.

ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ് പരാതിക്കാരിയെ 16 വയസ്സുമുതൽ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കൗൺസിലിംഗ് വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് നാലാം പ്രതി ജെയ്‌സ് കെ ജോർജിന് മേലുള്ള കുറ്റം. നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോബ് മാത്യു, മൂന്നാം പ്രതി ഫാദർ ജോൺസൺ വി മാത്യു എന്നിവർ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു.

Spread the love
Read Also  ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി