Wednesday, June 23

ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?

ബോളിവുഡിനേയും ഇന്ത്യന്‍ സിനിമാ ലോകത്തേയും പിടിച്ചുലച്ചിരിക്കുകയാണ് യുവനടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണ വാര്‍ത്ത. മുംബെെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിഷ സലിയന്‍ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണത്തിലുള്ള അമ്പരപ്പ് അറിയിച്ചു കൊണ്ട് സുശാന്ത് അന്ന് ട്വീറ്റ് ചെയ്തിരുന്നു.


മിനി സ്ക്രീനിലൂടെ രംഗത്ത് വന്ന സുശാന്ത് കായ് പോ ചെ യിലൂടെ സിനിമാരംഗത്തെത്തുകയായിരുന്നു. . 2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു..


ഉയർച്ചയുടെ നാളുകളായിരുന്നു പിന്നീട് സുശാന്തിൻ്റേത് . 2019 ല്‍ മാത്രം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു അദ്ദേഹം ഒടുവിലിറങ്ങിയ. ചിച്ചോരെ വലിയ പ്രതീക്ഷ നൽകിയ സിനിമയായിരുന്നു. അതിലെ മോട്ടിവേറ്റർ റോൾ ഏറെ പുകഴ്ത്തപ്പെടുകയും ചെയ്തിരുന്നു.
ധോണിയുടെ ജീവിത കഥ പറഞ്ഞ എം എസ് ധോണി ,അൺറ്റോൾഡ് സ്റ്റോറി യിലെ ധോണിയെന്ന പ്ലയറുടെ മാനറിസങ്ങൾ എല്ലാം സുശാന്തിൻ്റെ കൈകളിൽ ഭദ്രമായിരുന്നു.
സുശാന്ത് എന്തിന് ജീവൻ അവസാനിപ്പിച്ചുവെന്നാണ് ബോളിവുഡ് ഒന്നടങ്കം ചോദിക്കുന്നത്. താരത്തിന്റെ വിയോഗം സഹിക്കാൻ ‍ ആരാധകർ പ്രയാസപ്പെടുമ്പോൾ തന്നെ സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് വേദന കൂട്ടുകയാണ്. അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ് . ജൂൺ 3 ന് കുറിച്ച് വാക്കുകൾ. .സുശാന്തിന്റെ 16ാം വയസ്സിലായിരുന്നു. അമ്മ മരിക്കുന്നത്. …

അമ്മ ഉണ്ടായിരുന്നപ്പോൾ ഞാനും ഉണ്ടായിരുന്നു. ഞാനിപ്പോൾ അമ്മയുടെ ഓർമയിൽ ജീവിക്കുകയാണ്. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തിൻ്റെ തുണ്ടു പോലെ. സമയം ഇവിടെ നിന്ന് നീങ്ങുന്നില്ല. എന്ത് മനോഹരമായിരുന്നത് . എന്നേക്കുമുള്ളത്. . നിങ്ങൾ ഓർക്കുന്നുണ്ടോ? എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന് വാക്ക് തന്നിരുന്നു. എന്ത് തന്നെ ആയാലും ഞാൻ പുഞ്ചിരിക്കുമെന്ന് അമ്മയ്ക് വാക്ക് തന്നിരുന്നു. നമുക്ക് രണ്ട് പേർക്കും തെറ്റുിപ്പോയി എന്ന് തോന്നുന്നു അമ്മ… എന്തോ മുന്നറിയിപ്പ് പോലെ സുശാന്ത് കുറിച്ചിട്ടിരുന്നു.
ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ സിനിമ ലോകം.ഒന്നാകെ ഈ മുപ്പത്തിനാലുകാരനോടുള്ള സ്നേഹം രേഖപ്പെടുത്തുന്നു.
മലയാളി താരങ്ങൾ ഉൾപ്പെടെ അനുശേചനം അറിയിച്ച് എത്തിയിട്ടുണ്ട്. അക്ഷയ് കുമാർ, അനുരാഗ് കശ്യപ്, പൃഥ്വിരാജ് ,മഞ്ജുവാര്യർ എന്നിവരുൾപ്പടെ പലരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പലർക്കും   വാക്കുകൾ കിട്ടാത്ത അവസ്ഥയാണുള്ളത്.. സുശാന്തിന്റെ മരണ വാർത്ത ഞെട്ടിച്ചിരിക്കുകയാണെന്നും തനിയ്ക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയാണെന്നു അക്ഷയ് കുമാർ കുറിച്ചു. ഒരു കഴിവുള്ള നടനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും സുശാന്തിന്റെ വിയോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന കഴിയട്ടെ എന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. ഇത് സത്യമല്ലെന്നാണ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ട്വിറ്റ്.

അതേ കളിക്കളത്തിൽ ആരാധകർ ആർപ്പുവിളിയിൽ ആഘോഷിച്ചപ്പോൾ എന്തിനാണ് സുശാന്ത് നിങ്ങൾ സ്വയം റൺ ഔട്ടായത്.

Spread the love
Read Also  സുശാന്ത് സിംഗിന്റ മരണം സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

Leave a Reply