Wednesday, January 19

സുഷമ സ്വരാജിനെ ട്രോളുന്ന ട്വീറ്റ്, റീ-ട്വീറ്റ് ചെയ്ത് ഭര്‍ത്താവ് സ്വരാജ് കൗശല്‍

സ്വന്തം ഭാര്യയും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികളുടെ ട്രോള്‍ ആക്രമണത്തിന് വിധേയയായിരുന്നു. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിനായിരുന്നു സുഷമയെ ഹിന്ദുതീവ്രവാദികള്‍ ട്രോളിന് ഇരയാക്കിയത്. എന്നാല്‍ ഇത്തരം ട്രോളന്മാരെ നേരിടാന്‍ പുതിയ തന്ത്രവുമായി അവരുടെ ഭര്‍ത്താവും അഭിഭാഷകനുമായ സ്വരാജ് കൗശല്‍ രംഗത്തെത്തി.

സ്വരാജ് കൗശലിന്റെ റീ-ട്വീറ്റ്‌

സുഷമയെ ട്രോളിയ ചില ട്വീറ്റുകള്‍, റീ-ട്വീറ്റ് ചെയ്തുകൊണ്ടാണ് കൗശല്‍ പുതിയ തന്ത്രം പ്രയോഗിച്ചത്. അങ്ങേയറ്റം പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ ചില ട്രോളുകളാണ് സ്വരാജ് റീ-ട്വീറ്റ് ചെയ്തത്. ഗവര്‍ണര്‍ സ്വരാജ് എന്ന തന്റെ ഔദ്ധ്യോഗിക അക്കൗണ്ടില്‍ നിന്നാണ് സ്വരാജ് കൗശല്‍ റീ-ട്വീറ്റ് ചെയ്തിരിക്കുന്നത്.
വൈകുന്നേരം സുഷമ വീട്ടിലെത്തുമ്പോള്‍ അവരെ തല്ലണമെന്നും മുസ്ലീം പ്രീണനം ചെയ്യരുതെന്ന് പഠിപ്പിക്കണമെന്നും ഡല്‍ഹി ഐഐടിയില്‍ നിന്നുള്ള മുകേഷ് ഗുപ്തയുടെ ട്വീറ്റാണ് സ്വരാജ് റീ-ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്. ലക്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര ഒരു മിശ്രവിവാഹിത ദമ്പതിമാരെ അവഹേളിച്ചതോടെയാണ് സംഭവ പരമ്പര ആരംഭിക്കുന്നത്. മുഹമ്മദ് അനസ്, അദ്ദേഹത്തിന്റെ ഭാര്യ തന്‍വി സേത്ത് എന്നിവര്‍ക്കാണ് അപമാനം നേരിട്ടത്. മൂഹമ്മദ് അനസ് മതം മാറുകയും തന്‍വി തന്റെ പേര് മാറ്റുകയും ചെയ്തില്ലെങ്കില്‍ അവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്നാണ് മിശ്ര ദമ്പതികളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് അവര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. മിശ്രയെ അടിയന്തിരമായി സ്ഥലം മാറ്റുകയും ദമ്പതികള്‍ പാസ്‌പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ നടപടിയാണ് ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സുഷമ തരംതാണ സംഘിശൈലി ആക്രമണത്തിന് വിധേയയാവുകയായിരുന്നു.

സുഷമ സ്വരാജിനെതിരെ ഹിന്ദുത്വ തീവ്രവാദികളുടെ സൈബർ ആക്രമണം

Spread the love
Read Also  ഒടുവില്‍ മോദി സര്‍ക്കാര്‍ അനങ്ങി: ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ നിയമം നിര്‍ദ്ദേശിക്കാന്‍ മന്ത്രിസഭ സമിതി