Wednesday, June 23

‘ബി ജെ പി വിട്ടാൽ പിന്നെ സമാധാനത്തോടെ ജീവിക്കില്ല’ ഭീഷണിയുമായി സുശീൽ കുമാർ മോദി

ബി.ജെ.പി. വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാവില്ലെന്ന് ബിഹാർ മുൻഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ ഭീഷണി. ബീഹാർ ബി ജെ പി ഘടകത്തിൽ അതൃപ്തിയുള്ളവർ മറകണ്ടം ചാടാതിരിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ബി ജെ പി വൺവേ  ട്രാഫിക്കിന് സമാനമാണെന്നും പാർട്ടി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും . ബിഹാറിൽനിന്നുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയാണ് സുശീൽകുമാർ മോദി. ഒരിക്കൽ ബി.ജെ.പിയിൽ ചേർന്നാൽ ആർക്കും പാർട്ടി വിട്ടു പോകാനാവില്ലെന്നും സുശീൽകുമാർ മോദി മുന്നറിയിപ്പ് നൽകി.

വൺവേ ട്രാഫിക്ക് പോലെയാണ് ബി.ജെ.പി. നിങ്ങൾക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ബിഹാർ സർക്കാരിൽ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സർക്കാരിൽ വസിക്കുന്നുണ്ടെന്നും സുശീൽ കുമാർ മോദി പറഞ്ഞു. പാർട്ടിയെ ഒരിക്കലും ദുർബലമാകാൻ അനുവദിക്കില്ല സുുശീൽ കുമാർ ഓർമ്മിപ്പിച്ചു

.

Spread the love
Read Also  റാഫേൽ അഴിമതി പുറത്ത് വന്നതിനു പുറമേ 46,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിനൊരുങ്ങി കേന്ദ്ര സർക്കാർ