Sunday, November 29

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി വ്യക്തമാക്കിയ നിലയ്ക്ക് . ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നെന്നുള്ളതാണ് ഇപ്പോൾ പ്രശനമായിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജയിൽ ഡിഐജി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേ സമയം സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടിട്ടുള്ളത് കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന സംശയമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്.
അട്ടക്കുളങ്ങര ജയിലിലെത്തിച്ച ശേഷം സ്വപ്നയെ നവംബർ രണ്ടിന് വിജിലൻസും മൂന്ന്, പത്ത് തിയ്യതികളിൽ എൻഫോഴ്സ്മെന്റമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് കസ്റ്റംസും സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 18നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. നവംബർ പത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന നിർണ്ണായക മൊഴി നൽകിയിരുന്നു.

lസ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന വിഷയത്തിൽ ജയിൽ ഡിജിപിയുടെ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അട്ടക്കുളങ്ങര ജയിലിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷിക്കുമെന്നും അറിയുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള രാഷ്ട്രീയം ഇനിവരുന്ന നാളുകളിൽ ഇത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളാൽ നിറയുമെന്നാണ് യാഥാർഥ്യം. വിവിധ ഏജൻസികളും മാധ്യമങ്ങളും ഇതിന്റെ പിന്നാലെ കൂട്ടിയിട്ട് ഏതാണ്ട് ആറു മാസത്തിലധികമായെങ്കിലും കേസിനെ സംബന്ധിച്ച കൃത്യമായ തെളിവുകളോ ഇതുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളെയോ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നതുതന്നെ ചില കേന്ദ്രങ്ങളിൽ അന്വേഷണത്തെ സംബന്ധിച്ചുള്ള സംശയത്തിന് കാരണമാകുന്നു. കേരള ഗവണ്മെന്റിന്റെ ഭാഗമായ ഒരുദ്യോഗസ്ഥനും അയാളുമായി ബന്ധപ്പെട്ട രണ്ടു മൂന്നു വ്യക്തികളും മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്ന സ്വർണ്ണകടത്തിൽ ഇത് വരെ അറസ്റിലായിട്ടുള്ളത്. ഇതിന്റ സ്രോതസിനെ സംബന്ധിച്ചും ആരിലേക്കു ഇതെത്തിയെന്നുള്ളതിനെപ്പറ്റിയും അന്വേഷണം ഇതുവരെ ചെന്നെത്താത്തതിനാൽ വെറും രാഷ്ട്രീയ പ്രഹസനം മാത്രമായി ഇതുമാറും എന്നുള്ളതിൽ സംശയമില്ല.

Spread the love
Read Also  'സ്വർണ്ണക്കടത്ത് കേസ്' ; ജനം ടി വി മേധാവി അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി