Thursday, January 20

ബാലവധുക്കളുടെ എണ്ണം പെരുകുന്നു; ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന യുദ്ധവും ദാരിദ്ര്യവും

വര്‍ഷം തോറും പതിനെട്ട് വയസ്സിന് മുമ്പ്

വിവാഹിതരാകുന്നത് മൂലം കുട്ടിക്കാലത്തിന്റെ ഊഷ്മളതകള്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ലോകമെമ്പാടുമായി പ്രതിവര്‍ഷം ഒന്നര കോടി വരുമെന്നാണ് അന്താരാഷ്ഠ്ര സ്ത്രീപഠനകേന്ദ്രം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പതിനെട്ട് വയസ്സിന് മുന്നേയുള്ള വിവാഹം ലോകവ്യാപകമാണെങ്കിിലും തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലാണ് കുട്ടിവധുക്കള്‍ കൂടുതല്‍.

ദാരിദ്യ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടികളാണ് ബാല്യവിവാഹത്തിന് കൂടുതല്‍ വഴങ്ങുന്നതെന്നാണ് യൂണിസെഫ് പഠനം പറയുന്നത്. ദാരിദ്ര്യത്തെ മനസ്സിലാക്കുന്ന ദരിദ്രരായ പെണ്‍കുട്ടികള്‍ മുന്നേതന്നെ സ്കൂള്‍ ജീവിതം ഉപേക്ഷിച്ച് ഏതെങ്കിലും ചെറിയ പണികളിലേര്‍പ്പെടും.

സിറിയയിലെ അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ബാല്യവിവാഹം ഇപ്പോള്‍ ഉയര്‍ന്ന തോതില്‍ നടക്കുന്നുണ്ട്. സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ ഏറെയും പതിനെട്ട് വയസ്സിന് മുമ്പ് വിവാഹിതരും അമ്മമാരുമാകുന്നവരാണ്.. മറ്റൊരു വിധത്തില്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും ബാല്യവിവാഹത്തിന് രക്ഷിതാക്കളെ പ്രേരിപ്പിക്കും.
യുദ്ധം സിറിയയിലെ സ്ഥിതിഗതികളെ ആകെ തകിടം മറിച്ചു.

14ാം വയസ്സില്‍ വിവാഹിതയായ ഒല പറയുന്നു. യുദ്ധം മൂലം എനിക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. സ്കൂള്‍ അടച്ചതിനാല്‍ എനിക്ക് വീട്ടില്‍ ഇറിക്കേണ്ടി വന്നു. 13 വയസ്സുള്ളപ്പോഴാണ് വീട്ടുകാര്‍ ഒലയ്ക്ക് വിവാഹം ഉറപ്പിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് 14ാം വയസ്സില്‍ വിവാഹിതയായി. വെളുത്ത വിവാഹവസ്ത്രത്തില്‍ നീ സന്തുഷ്ടയായിരിക്കും എന്നായിരുന്നു ചെറിയ കുട്ടിയായിരുന്ന അവള്‍ക്ക് വീട്ടുകാര്‍ നല്കിയ പ്രലോഭനം. ഭര്‍ത്താവില്‍നിന്നും നല്ല സ്നേഹം ലഭിക്കുമെന്ന ചിന്തയിലാണ് വിവാഹം കഴിച്ചത്. പക്ഷെ തൊഴില്‍രഹിതനായ ഭര്‍ത്താവ് അയാളുടെ കുടുംബത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഒടുവില്‍ ഭര്‍ത്തൃവീട്ടുകാരില്‍നിന്ന് രക്ഷ പെടാനായി വിവാഹമോചനം നേടി. ഇപ്പോള്‍ 17 വയസ്സായി. ചെറുപ്രായത്തിലേ വിവാഹം കഴിക്കരുതെന്നാണ് ഒലയുടെ അഭിപ്രായം.

കുട്ടിവധുക്കള്‍ കൂടുതല്‍ ഗാര്‍ഹികപീഡനത്തിന് വിധേയരാകാറുണ്ട്. അവര്‍ക്ക് പുറത്തു പോകാനും മറ്റും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാറില്ല. കുടുംബത്തില്‍ തീരുമാനങ്ങളുടെ ഘട്ടത്തില്‍ അവര്‍ ഒഴിവാക്കപ്പെടും. ബാല്യവിവാഹം മനുഷ്യാവകാശലംഘനമാണെന്നും പെണ്‍കുട്ടികള്‍ക്കെതിരായ അക്രമത്തിന്‍റെ രൂപവുമാണെന്നാണ് അന്താരാഷ്ട്ര സ്ത്രീപഠന കേന്ദ്രം അഭിപ്രായപ്പെടുന്നത്.

Spread the love
Read Also  ജിൻവാർ- പീഡനങ്ങൾക്കിടയിൽ നിന്നും ഒരു പെൺ അതിജീവനത്തിന്റെ സാക്ഷ്യം