Sunday, January 16

പാരിഷ് യോഗത്തില്‍ സംഘര്‍ഷം, സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിലെ സജീവസാന്നിദ്ധ്യമായിരുന്ന സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ ഒഴിവാക്കി സഭ തല്കാലം എതിര്‍ശബ്ദങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു.

സിസ്റ്റര്‍ ലൂസിക്കെതിരായ പ്രതികാരനടപടികള്‍ കാരയ്ക്കാമല ഇടവക അധികാരികള്‍ പിന്‍വലിച്ചു. സമരത്തിന് ശേഷം മഠത്തില്‍ തിരിച്ചെത്തിയ സിസ്റ്ററെ ചില കര്‍ത്തവ്യങ്ങളില്‍ നിന്ന് അധികാരികള്‍ വിലക്കിയിരുന്നു. ഇടവക ആവശ്യപ്പെട്ടതനുസരിച്ചെന്നായിരുന്നു അതിന് അവര്‍ പറഞ്ഞ ന്യായം. എന്നാല്‍ സംഭവം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും പാരിഷ് യോഗം സംഘട്ടനത്തിലേക്കെത്തിച്ചേരുകയും ചെയ്തതോടെയാണ് അധികാരികള്‍ വിലക്കുകള്‍ നീക്കിയത്.

ഇത്തരമൊരവസരം നന്‍റെ സന്യാസജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നാണ് തീരുമാനമറിഞ്ഞ സിസ്റ്റര്‍ ലൂസി പറഞ്ഞത്. തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച സിസ്റ്റര്‍ ഇടവകാംഗങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.

Spread the love
Read Also  ഹിന്ദി നിർബന്ധം: തെക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തം

Leave a Reply