ടി എം കൃഷ്‌ണയെപ്പറ്റി ഒരു പ്രത്യക്ഷ വിവരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പരമ്പരാഗതമായ ചുറ്റുപാടുകളിൽ നിന്നും സമൂഹ പരിപ്രേക്ഷ്യത്തിലേക്കു കടന്നു വരികയും അത്രതന്നെ പാരമ്പര്യത്തെ വഹിക്കുന്ന ഒരു കലാവിഭാഗത്തിന്റെ ഉപാസകനായി മാറുകയും ചെയുമ്പോൾ പോലും ഒരു കലാകാരന് അയാൾ ജീവിക്കുന്ന സമൂഹത്തിൽ അനുവദനീയമായ ഒരിടമുണ്ടന്നു മനസിലാക്കിയ അപൂർവം ചിലരിൽ ഒരാൾ. മഗ്സസേ ജേതാവ് കൂടിയായ കർണ്ണാടക സംഗീതജ്ഞൻ. പുറമ്പോക്കു പാട്ടെന്നു വിളിക്കുകയോ എഴുതി തള്ളുകയോ ഒക്കെ ചെയ്ത നാട്ടു പാട്ടിൽ പോലും പ്രസക്തി കണ്ടെത്തിയ ചരിത്രം. കഴിഞ്ഞ അഞ്ചു വര്ഷമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അമിത കാവിവത്കരണത്തിനെതിരെ ശക്തമായി പ്രതിരോധം തീർക്കുന്ന കലാകാരന്മാരുടെ മുൻ നിരയിൽ ടി എൻ കൃഷ്‌ണയുമുണ്ട്. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ജനങ്ങളെ നിരന്തരമായി കളവുപറഞ്ഞു ചതിക്കുഴിയിലേക്കു കൊണ്ടുപോകുന്ന അവസ്ഥ ഇതെല്ലാം അതിന്റെ ഉത്തുംഗത്തിൽ നിൽക്കുമ്പോഴാണ് കുറച്ചു സമയം പ്രതിപക്ഷം.ഇൻ നു വേണ്ടി അനുവദിച്ചു തന്നത്.നിലവിലെ ഇന്ത്യൻ അവസ്ഥയെപ്പറ്റി പ്രതിപക്ഷം.ഇന്നിനോട് ടി എം കൃഷ്ണ സംസാരിക്കുന്നു.

ഇന്ത്യൻ കലാരംഗത്ത്, പ്രത്യേകിച്ചും കർണ്ണാടക സംഗീതം പോലുള്ള ഒരു ശാഖയിൽനിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മൂല്യച്യുതികൾക്കെതിരെ സംസാരിക്കുകയും അതിനുപരി പ്രതികരിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് ടി എം കൃഷ്‌ണയുടേത്. പലപ്പോഴും കർണ്ണാടക സംഗീത ശാഖയിൽ നിന്നും താങ്കൾ മാത്രമേ സംസാരിക്കുന്നുള്ളൂ എന്ന് പോലും ചിന്തിക്കേണ്ടതായി വരുന്നു . ശരിയല്ലേ ?

കലാരംഗത്തെ മൊത്തമായി കാണണം.അല്ലെങ്കിൽ കലാകാരന്മാരെ മൊത്തമായി കാണണം. കലാകാരന്മാർ അധികാരവർഗ്ഗമേതായാലും നമ്മൾക്ക് ചോദ്യം ചെയ്യാൻ സാധിക്കുന്നവരല്ല എന്ന് പരമ്പരാഗതമായി കരുതിപ്പോരുന്നു. ഒരു തരം ഫ്യുഡൽ മാനസികാവസ്ഥയാണ് അവർക്കുള്ളത്. അവർക്കതിനെ എതിർക്കാൻ സാധിക്കില്ല കാരണം എതിർ പക്ഷം, അതൊരു രാജാവാകാം, ജമീന്ദാർ ആകാം, ഉദ്യോഗസ്ഥപ്രമാണിയാകാം, രാഷ്ട്രീയ നേതാവാകാം. അവരെയെല്ലാം ആശ്രയിച്ചാണ് നമ്മൾ നിൽക്കുന്നതെന്ന മാനസികാവസ്ഥയാണ് ഇവിടെ കലാകാരന്മാർക്കുള്ളത്. ഈ മാനസികാവസ്ഥ തന്നെയാണ് അവരെ സ്വതന്ത്രമായി സംസാരിക്കുവാനും അനുവദിക്കാത്തത്. ഈ രാജ്യത്തിൽ അതിനു മാറ്റം ഉണ്ടാകണം. അതാവശ്യമാണ്. ഈയവസ്ഥനിലനിൽക്കുമ്പോഴും അല്പം ചില മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. പിന്നെയും ഞാൻ കാണുന്ന ഒരു പ്രധാന പ്രശ്നം ആളുകൾ ചിലതിനെ ഭയക്കുന്നു എന്നതാണ്. അതിനാൽ പലതിനെയും ചോദ്യം ചെയ്യാൻ അവർക്കു പേടിയാകുന്നു.

എന്നെ സംബന്ധിച്ച് ഈ ചോദ്യം വളരെ ലഘുവാണ്. സ്വാതന്ത്ര്യത്തെ കുറിച്ച് നമുക്ക് നോക്കാം. നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തെ എതിർക്കുന്നു. നമ്മുടെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ എതിർക്കുന്നു. ഈയവസ്ഥയെ നമ്മൾ തീർച്ചയായും ചോദ്യം ചെയ്യേണ്ടതാണ്. എന്നെ സംബന്ധിച്ച ആരാണോ നമ്മുടെ അഭിപ്രായപ്രകടനത്തെ, നമ്മുടെ കലാപരതയെ ചോദ്യം ചെയ്യുന്നത്; രാഷ്ട്രീയ പരമായ പരിഗണന കൂടാതെ അവരെ എതിർത്തിടേണ്ടതാണെന്ന വിശ്വാസമാണ് എനിക്കുള്ളത്. അതുകൊണ്ടുതന്നെ അക്രമത്തെയും വെറുപ്പിനെയും പരിപോഷിപ്പിക്കുന്ന ഏതൊന്നിനെയും ചോദ്യം ചെയ്യേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ ഭരണ ഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. നമുക്ക് സ്വാന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും അത് നൽകുന്നുണ്ട്. ജനങ്ങളെ തമ്മിൽ സ്നേഹിക്കുന്നതിലും. പരിഗണിക്കുന്നതിലും നമുക്ക് നിയമപരിരക്ഷ നൽകുന്ന ഭരണഘടനയെ നമ്മൾ പരിരക്ഷിക്കേണ്ടതാണ്.

Read Also  കറുപ്പുടുത്ത് എംഎൽഎമാർ നിയമസഭയിൽ

Related image

പലപ്പോഴും എതിർക്കുന്നവരെ പലപേരിട്ടു വിളിക്കുകയും അവരുടെ ശബ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. അല്ലെ? 

അതെ എതിർക്കുന്നവരെ വെറുപ്പിന്റെ രാഷ്ട്രീയക്കാർ പല പേരുകളിട്ടു വിളിക്കുന്നു. ഇതൊരു കൗശലപരമായ തന്ത്രമാണ്. പലപേരുകളിട്ടു വിളിക്കുക എളുപ്പത്തിൽ സമൂഹത്തിലവരെ വേർതിരിച്ചു നിർത്താനിതു സഹായിക്കുമെന്ന വിശ്വാസമാണവർക്കുള്ളത്. അർബൻ നക്സൽസ്, ദേശദ്രോഹികൾ, കപട മതേതര വാദികൾ, ഇത്തരത്തിലുള്ള വാക്കുകളിലൂടെ ചിലരൊക്കെ വലിയ കുഴപ്പക്കാരാണെന്നു വരുത്തിത്തീർക്കുന്ന തരത്തിലാണ് കാര്യങ്ങൾ ചെന്നെത്തുന്നത്. സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വളരെ ശക്തമാണ്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങളിൽ എത്തിക്കാൻ അവർക്കു കഴിയുന്നു. ഇത്തരം പേരുകൾ നൽകുന്നതിലൂടെ സാധാരണ ജനങ്ങളിൽ ഇവരെപ്പറ്റി ചില തെറ്റായ ധാരണകൾ ഉണ്ടാക്കുവാനും കഴിയുന്നു.  സ്വാഭാവികമായി ഇത്തരം ആളുകളെ എതിർക്കപ്പെടേണ്ടതാണെന്നും വരുത്തിത്തീർക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഒരു ഭാഗം തന്നെയാണിത്. ഇത്തരത്തിലുള്ള കാര്യങ്ങളെ നമ്മൾ എതിർക്കേണ്ടതാണ്.

ഇവർ എന്ത് പേരിട്ടു വിളിച്ചാലും ഞാൻ വ്യക്തിപരമായി ഇത്തരം സംഗതികളെ പരിഗണിക്കുന്നതേയില്ല ഇത്തരം എതിർക്കുന്നവരെ പറ്റി ഒരുപാട് കെട്ടിച്ചമച്ച വാർത്തകൾ പോലും അവർ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നു. ഇതൊരു തന്ത്രം കൂടിയാണ്. വെറുപ്പ് പരത്തുകയെന്ന തന്ത്രം. ഞാൻ, നമ്മൾ ഇന്ത്യക്കാർ എന്ന തരത്തിൽ എങ്ങനെ മുന്നോട്ടു പോകുന്നുവെന്നാണ് ചിന്തിക്കേണ്ടത്. പലതരം വ്യാജ വാർത്തകളിലൂടെ ഇവർ വെറുപ്പിന്റെ രാഷ്ട്രീയം പരത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ മനസിനെ തെറ്റായ രീതിയിലേക്ക് കൊണ്ടുപോകുന്നു അവരുടെ മനസിനെപ്പോലും മറ്റൊരു തരത്തിലേക്ക് മാറ്റിയെടുക്കുന്നു. ഇത് ഓരോ ദിവസവും ഈ രാജ്യത്ത് സംഭവിക്കുന്നു.സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ഇതിൽ രാജ്യത്തെ യഥാർത്ഥമായും സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ വ്യാകുലപ്പെടുകതന്നെ ചെയ്യും. ഇത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. 

                   

രാജ്യസ്നേഹത്തെ പുനര്നിർവ്വചിക്കുന്നുവെന്നാണോ പറയുന്നത്?

അതെ,   ഇപ്പോൾ രാജ്യത്തോടുള്ള സ്നേഹമല്ല രാജ്യസ്നേഹമെന്നാണ് ഞാൻ മനസിലാക്കുന്നത്.  അവരുടെ രാഷ്ട്രീയ നയങ്ങളോടുള്ള സ്നേഹമാണ് ഇപ്പോൾ രാജ്യസ്നേഹം. അതിനെതിരെ സംസാരിക്കുന്നവരെ ദേശ വിരുദ്ധരെന്നു വിളിക്കുന്നു. അവർ ദേശസ്നേഹത്തെ പുനർ നിർവചിക്കാൻ ശ്രമിക്കുന്നു. അതിനായി അക്രമമാർഗ്ഗത്തെപ്പോലും അവർ ഉപയോഗിക്കുന്നു. എന്നെത്തന്നേ എത്ര തവണ അവരെ ദേശദ്രോഹിയെന്നു വിളിച്ചെന്നറിയില്ല. ആരൊക്കെയാണോ സർക്കാരിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ പോക്കിനെ ചോദ്യം ചെയ്യുന്നത് അവരൊക്കെ രാജ്യത്തെ വെറുക്കുന്നവരായി കാണുന്നു. ഇത് വളരെ കൃത്യമായും തെറ്റാണ്, തെറ്റാണ്. ഇത് പലപ്പോഴും രാഷ്ട്രീയപരമായ ഒരെതിർപ്പല്ല. മറിച്ച് രാജ്യത്തിന്റെ നിലനിന്നു പോരുന്ന സാംസ്കാരികമായ ഊടും പാവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

അപ്പോൾ സംസ്കാരം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?

സംസ്കാരം അല്ല ഞാൻ വിളിക്കുന്നത്. സംസ്കാരങ്ങൾ എന്നാണ്. ഒരു സംസ്കാരം മാത്രമല്ല ഇന്ത്യയിലുള്ളത്. അവർ പറയുന്നത് ഒരു സംസ്കാരമേയുള്ളൂ അതാണ് നമ്മൾ പിന്തുടരേണ്ടതെന്ന്. ആ സംസ്കാരത്തെ ചോദ്യം ചെയ്യുക അതിലെ പ്രശ്നങ്ങളെ മനസിലാക്കുക. അത്തരം ആളുകൾ കുഴപ്പക്കാരാകുന്നു. നോക്ക് ഇന്ത്യയിലെ ഒരു പാതയിൽ നിന്നും മറ്റൊരു പാതയിലേക്ക് കടക്കുമ്പോൾ തന്നെ സംസ്‍കാരികമായ വ്യത്യാസം വ്യക്തമാണ് . നമ്മൾ ചിലയവസരങ്ങളിൽ വളരെ തമാശക്കാരായി മാറുന്നു. അതായത് നമ്മൾ പലപ്പോഴും ബഹുസ്വരത ബഹുസ്വരത- ബഹുസ്വരത എന്നൊക്കെ പറയും. പക്ഷെ യാഥാർഥ്യത്തിലെത്തുമ്പോൾ നമ്മൾ അതിൽ വലിയ താത്പര്യവും കാണിക്കുന്നില്ല. ഇപ്പോൾ ഇപ്പറയുന്ന ബഹുസ്വരതയും ഒരു പാതയിലാണ് എത്തുന്നത്. അത് ജാതിയുടെയും മതത്തിന്റെയും ഹിന്ദുത്വത്തിന്റെയും അതിന്റെ മേധാവിത്വത്തിന്റെയും ഏകപക്ഷീയതയുടെയും സാമൂഹിക ദർശനമായി നിലനിൽക്കുന്നു..ഇന്ത്യയെന്നത് വ്യത്യസ്തമായ സംസ്കാരത്തിന്റെ കൊളിഷനിലൂടെയുണ്ടായതാണ്. 

Read Also  സംഘപരിവാർ സന്തോഷിക്കാൻ വരട്ടെ; മണ്ഡലകാലത്ത് സ്ത്രീകൾ മല ചവിട്ടും എന്നാണ് കോടതി പറഞ്ഞത്

സംസ്കാരങ്ങളുടെ കൂടിച്ചേരൽ ?   

സംസ്കാരങ്ങളുടെ കൂടിച്ചേരൽ എന്ന് വിളിക്കരുത്. കൊളീഷൻ എന്ന് പറയുന്നത് അതിന്റെ തിയററ്റിക്കൽ സെൻസിലാണ്. അത് മനോഹരമായ ഒരു ആശയമാണ്. അവിടെ നിന്നും പലതും പുതുതായി ഉണ്ടാകുന്നു. സർഗ്ഗാത്മകതയുണ്ടാകുന്നു വെല്ലുവിളികളുണ്ടാകുന്നു. അങ്ങനെ പലതും.

താങ്കൾ ഇപ്പോൾ നിൽക്കുന്നത് കേരളത്തിന്റെ ആധ്യാത്മിക വൈകാരികതയെന്നു വിളിക്കപ്പെട്ട പത്തനം തിട്ടയിലാണ്. നിരവധി പ്രശ്ങ്ങൾ സമീപകാല കേരളരാഷ്ട്രീയത്തിലുണ്ടാക്കിയ ഇടം എങ്ങനെ ടി എം കൃഷ്നയെപ്പോലൊരാൾ ഇതിനെ നോക്കിക്കാണുന്നു?

ഒരു ഭക്തന്റെ ദൈവത്തോടുള്ള ഭക്തി രഹസ്യാത്മകമായിരിക്കണം. ഭക്തിയെ സംബന്ധിച്ച പ്രശ്നങ്ങൾ പുറത്തുള്ളവരുണ്ടാക്കുന്നതാണ്. ഓരോ സ്ത്രീയ്ക്കും അയ്യപ്പനെക്കാണാനുള്ള അവകാശമുണ്ട് . ഇതുതന്നെയാണ് യഥാർത്ഥ ഹിന്ദുത്വം . ഒരു വേർതിരിവും അതിൽ പറ്റില്ല. ലിംഗ സമത്വം ട്രാൻസ്‌ജെൻഡർ അവകാശം ഇതെല്ലാം അതിലുണ്ട്. മാറ്റിനിർത്തലിൽ ദൈവത്തിനുപോലും താത്പര്യമില്ല. ഭക്തന്റെ ഭക്തിഭാവം തന്നെയാണ് ദൈവത്തിനിഷ്ടം. ഒരു യഥാർത്ഥ ഹിന്ദുവിന് മാത്രമേ അത് മനസിലാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here