Wednesday, January 19

നഷ്ടപരിഹാരത്തിന് കോടതിയിൽ പോകും, ഇനിയും കടകൾ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസറുദ്ദീൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് സംഘപരിവാർ സംസ്ഥാനത്ത് നടത്തുന്ന ആക്രമണങ്ങൾ തുടരുന്നതിനിടെ വ്യാപാരി വ്യവസായികളുടെ തുറന്ന് പ്രവർത്തിച്ച കടകൾക്ക് നേരെയും വ്യാപക ആക്രമണം. കോഴിക്കോട് മിഠായി തെരുവിൽ ഉൾപ്പടെ കടകൾക്ക് നേരെ യുവമോർച്ച ബിജെപി പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു. കടകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും സാധനങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. നേരത്തെ പോലീസ് സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.

“ഹർത്താലിനെതിരെ ഇനിയും ഞങ്ങൾ മുന്നോട്ട് പോകും, കടകൾ തുറന്ന് തന്നെ പ്രവർത്തിക്കും, എത്ര ആക്രമണം ഉണ്ടായാലും ഇനിയുള്ള ഹർത്താലുകൾക്കും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. നഷ്ട പരിഹാരത്തിനായി കോടതിയെ സമീപിക്കും. എത്ര നാൾ എടുക്കുമോ ഞങ്ങളുടെ സമരം വിജയിക്കാൻ അത്ര നാലും ഈ നിലപാടുകളുമായി മുന്നോട്ട് പോകും. കടകൾക്കുണ്ടായ നഷ്ട പരിഹാരത്തിന് കോടതിയെ സമീപിക്കാനാണ് തീരുമാനം” കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീൻ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

Spread the love
Read Also  നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Leave a Reply