Wednesday, July 8

Tag: സഭാ തർക്കം

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
‘ഓർത്തഡോക്സ് വൈദികർ മുടക്കപ്പെട്ടവരാണ്’; ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സംസാരിക്കുന്നു
കേരളം, വാര്‍ത്ത

‘ഓർത്തഡോക്സ് വൈദികർ മുടക്കപ്പെട്ടവരാണ്’; ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സംസാരിക്കുന്നു

ഓർത്തഡോക്സ് വൈദീകർ മുടക്കപെട്ടവരാണെന്നും അവരുടെ വൈദീകന്റെ കർമം സ്വീകരിക്കാൻ യാക്കോബായ വിശ്വാസികൾക്ക് കഴിയില്ലെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ 'മാതൃഭൂമി'യുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തങ്ങളുടെ വിശ്വാസികളെ പള്ളികളിലും സെമിത്തേരികളിലും കയറാൻ പോലും സമ്മതിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന പുരോഹിതന്റെ സാന്നിധ്യത്തിൽ മരണാനന്തര കർമങ്ങൾ നടത്താൻ അനുവദിക്കുന്നില്ലന്നും ഇതൊക്കെ മനുഷ്യത്വവും ക്രിസ്തീയതയും മരവിച്ചവർക്കുമാത്രം കഴിയുന്നതാണന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികൾ അതിന്റെ പൂർണതയിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഒരുഭാഗത്ത് നീതി നിഷേധിക്കപ്പെടുമെന്ന ജസ്റ്റിസ് കെമാൽ പാഷയുടെ പരാമർശം തങ്ങളുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാണെന്നും കോടതിയെയും വിധ...
കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ
കേരളം, വാര്‍ത്ത

കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ

മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിൽ രണ്ടാംകൂനൻകുരിശ് സത്യത്തിന് ഞായറാഴ്ച്ച (06/10/19) കോതമംഗലം മാർത്തോമ ചെറിയപള്ളി തയ്യാറെടുക്കുന്നു. ചെറിയപള്ളി ഉൾപ്പടെയുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനാണെന്നു സുപ്രീം കോടതി വിധിയുണ്ടെങ്കിലും പള്ളികൾ വിട്ടുകൊടുക്കാൻ യാക്കോബായ പക്ഷം തയ്യാറായിട്ടില്ല. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച്ച കുർബാനയ്‌ക്കിടയിലാണ് യാക്കോബായ സഭയുടെ ഇന്ത്യൻ തലവൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ യാക്കോബായ വിശ്വാസികൾ ഒന്നാകെ രണ്ടാം കൂനൻകുരിശ് സത്യത്തിൽ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ കൈപിടിച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയ...
പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലും സ്വത്തുക്കളും ഓർത്തഡോക്സ് വിഭാഗത്തിന്
കേരളം, വാര്‍ത്ത

പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലും സ്വത്തുക്കളും ഓർത്തഡോക്സ് വിഭാഗത്തിന്

അധികാരത്തിന്റെ പേരിൽ വിശ്വാസ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് തന്നെയാണെന്ന് ഹൈക്കോടതി. പള്ളിയ്ക്ക് പുറമെ പള്ളിയുടെ കീഴിലുള്ള 13 ചാപ്പലുകളുടെ താക്കോലുകളും ഓർത്തഡോക്സ് വികാരിക്ക് കൈമാറാൻ ഹൈക്കോടതി വാക്കാൽ നിർദ്ദേശിച്ചു. പിറവം പളളി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി കേസ് ഒന്‍പതാം തീയതി വീണ്ടും പരിഗണിക്കും. പളളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല. എന്നാല്‍ ഇവർക്ക് പ്രാര്‍ത്ഥന നടത്താന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. പിറവം പളളിക്ക് കീഴിലുളള 13 ചാപ്പലുകള്‍ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം എല്ലാ ദിവസവും തര്‍ക്കമുളള പളളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ...
പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഞായറാഴ്ച്ച കുർബാന നടത്തും
കേരളം, വാര്‍ത്ത

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഞായറാഴ്ച്ച കുർബാന നടത്തും

അധികാരത്തിന്റെ പേരിൽ വിശ്വാസ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയിൽ ഓർത്തഡോക്സ് പക്ഷം ഞായറാഴ്ച്ച കുർബാന നടത്തും. ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താൻ ഹൈക്കോടതി ഇന്ന് അനുമതി നൽകി. ഓർത്തഡോക്സ്‌ വൈദികന്‍റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന നടത്തുക. പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്നു പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. കലക്ടറുടെയും പോലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കലക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണമെന്നും കോടതി വ്യക്തമാക്കി. പള്ളി പൂര്‍ണമായും കളക്ടറുടെ നിയന്ത്രണത്തിലായതോടെ സംഘര്‍ഷമില്ലാതെ സുപ്രീംകോടതി വിധി നടപ്പി...
കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി
കേരളം, വാര്‍ത്ത

കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി

വിശ്വാസത്തിന്റെ പേരിൽ അധികാര തർക്കം നിലനിൽക്കുന്ന കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ശവക്കോട്ടയും പള്ളിയും ഒഴികെയുള്ള പള്ളിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പള്ളിയുടെ ട്രസ്റ്റിമാരെന്നു അവകാശപ്പെടുന്ന ഏഴുപേർ ചേർന്നു വളരെ രഹസ്യമായി ബന്ധുക്കൾക്ക് എഴുതി നൽകിയതായി പരാതി.   നിലവിൽ പള്ളിയിലെ യാക്കോബായ ഭരണസമിതി അംഗങ്ങളാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി കൈമാറ്റം ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇടവകയിലെ യാക്കോബായ വിഭാഗത്തിലെ ഒരു സംഘം ആളുകൾ തന്നെയാണ്. പള്ളി ഇടവകയ്ക്കോ ഇടവക പൊതുയോഗത്തിനോ യാതൊരുവിധ അവകാശങ്ങളുമില്ലാതെയാണ് ഇവർ ഇടവക അംഗങ്ങളെ പോലും അറിയിക്കാതെ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി സ്വത്തുക്കൾ കൈമാറ്റം ചെയ്തത്. പള്ളിയും സ്ഥാപനങ്ങളും ഭരിക്കാൻ നാല് വർഷ കാലാവധിയുള്ള തിരഞ്ഞെടുക്കപ്പെട്ട 35 അംഗ മാനേജിങ് കമ്മറ്റിയിൽ ഉൾപ്പെടുന്ന ട്രസ്റ്റീമാരായി ജയി...
ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി
കേരളം, വാര്‍ത്ത

ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി

യാക്കോബായ ഓർത്തഡോക്സ് സഭാ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായെങ്കിലും ശക്തമായ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. വിധി നടപ്പാക്കിയ സാഹചര്യത്തിൽ പള്ളിയിൽ ആരാധനാകർമ്മങ്ങൾ ആരംഭിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതൽ കുർബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയിൽ തന്നെ താമസി...
സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ
കേരളം, വാര്‍ത്ത

സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ വ്യക്തിയോ പ്രസ്ഥാനമോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ ശ്രമിച്ചാല്‍ അവ സ്വയം തകരുമെന്ന കാഴ്ചയാണു നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്‍മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ തർക്കം നിലനിൽക്കുന്ന ഓർത്തഡോക്സ് യാക്കോബായ പള്ളികളിൽ സർക്കാർ യാക്കോബായ വിഭാഗത്തിന് അനുകൂലമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ഓർത്തഡോക്സ് സഭയ്ക്ക് തുടക്കം മുതൽ തന്നെയുണ്ട്. ഇതാണ് സഭയെ തകർക്കാൻ ആര് ശ്രമിച്ചാലും അവർ സ്വയം തകർന്നടിയുമെന്ന് പിണറായി സർക്കാരിനെ ഉദ്ദേശിച്ചു ബാവ പറഞ്ഞത്. യാക്കോബായ ഓർത്തഡോക്സ് സഭകൾ ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയിൽ ഓർത്തഡ...
പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം
കേരളം, വാര്‍ത്ത

പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം

യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭയ്ക്കകത്ത് ഉണ്ടായിക്കൊണ്ടിരുന്ന വിമർശനങ്ങളും അഴിമതികളും ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സഭയുടെ ഭരണ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്‌ക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ വര്‍ക്കിങ് കമ്മറ്റി രംഗത്തെത്തി. കമ്മിറ്റിയിലെ ഒരു വിഭാഗം ട്രസ്റ്റിമാര്‍ക്കെതിരെ സഭാ സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് ഉള്‍പ്പെടെയുള്ളവർ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഒൻപത് പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സഭാ തലവനായ കതോലിക്കാ ബാവയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രസ്റ്റിമാര്‍ക്കെതിരെ ഇവ...
എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും
കേരളം, വാര്‍ത്ത

എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും

യാക്കോബായ സഭ എന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ ഇല്ലാതായതിന് ശേഷം സഭയുടെ ഇന്ത്യൻ തലവനായ തോമസ് പ്രഥമൻ ബാവാ സഭയുടെ ഔദ്യോഗിക ഭരണ പദവി ഒഴിഞ്ഞു. സഭയുടെ കീഴിലുണ്ടായിരുന്ന സകല പള്ളികളും ഓർത്തഡോക്സ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിരുന്നു. തോമസ് പ്രഥമനെതിരെ സഭയ്ക്കുള്ളിൽ നിന്ന് തന്നെ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നിരുന്നു. കൂടാതെ തോമസ് പ്രഥമന്റെ പിടിപ്പുകേടുകൊണ്ടാണ് കേസ് സുപ്രീം കോടതിയിൽ സഭ തോറ്റതെന്നും പള്ളികൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ഒരു വിഭാഗം കാലങ്ങളായി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള തോമസ് പ്രഥമന്റെ രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമൻ ബാവാ കാതോലിക്കാ പദവിയിൽ തുടരും. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്ര...