Wednesday, July 15

Tag: 2019 BYPOLL

ബംഗാൾ ഉപതെരഞ്ഞെടുപ്പ് ;  മൂന്നു സീറ്റും നേടി തൃണമൂലിനു വൻ വിജയം
ദേശീയം, വാര്‍ത്ത

ബംഗാൾ ഉപതെരഞ്ഞെടുപ്പ് ; മൂന്നു സീറ്റും നേടി തൃണമൂലിനു വൻ വിജയം

പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂലിന് വൻവിജയം., മത്സരിച്ച മൂന്ന് നിയമസഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർഥി വിജയിച്ചു. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകളാണു തൃണമൂല്‍ പിടിച്ചെടുത്തത്. ആകെ മൂന്ന് സീറ്റിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ മൂന്നിടത്തും കോൺഗ്രസ്സും സി പി എമ്മും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സ്വന്തമാക്കിയ ബിജെപിക്കു കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലങ്ങളായ കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ തൃണമൂലിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു. ഈ മണ്ഡലത്തിലെ എം എൽ എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണു തെരഞ്ഞെടുപ്പ് നടന്നത്. ഖരഗ്പുര്‍ ബിജെപിയുടേയും കലിയഗഞ്...
വി കെ പ്രശാന്തിനെ അഭിനന്ദിച്ച് തുഷാറിനു വേണ്ടി പോസ്റ്റിട്ട അഡ്മിനെ ബി ഡി ജെ എസ് പുറത്താക്കി
കേരളം, വാര്‍ത്ത

വി കെ പ്രശാന്തിനെ അഭിനന്ദിച്ച് തുഷാറിനു വേണ്ടി പോസ്റ്റിട്ട അഡ്മിനെ ബി ഡി ജെ എസ് പുറത്താക്കി

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച ഇടതുസ്ഥാനാർഥി വി കെ പ്രശാന്തിനെ അഭിനന്ദിച്ചുകൊണ്ട് ബി ഡി ജെ എസ് സംസ്ഥാനപ്രസിഡൻ്റ തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ഫെയ്സ് ബുക്ക് പോസ്റ്റിട്ട പ്രവർത്തകനെ ബി ഡി ജെ എസ് പുറത്താക്കി. തുഷാറിൻ്റെ ഫെയ്സ് ബുക്ക് പേജ് അഡ്മിൻ കൂടിയായ കിരൺ ചന്ദ്രനെയാണു പുറത്താക്കിയത്. കഴിഞ്ഞ ദിവസമാണു പ്രശാന്തിനെ അഭിനന്ദിച്ചുകൊണ്ട് തുഷാറിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വിവാദമായതിനെത്തുടർന്ന് അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ബി ഡി ജെ എസ് ഇപ്പോഴും എൻ ഡി എ മുന്നണിയുടെ ഭാഗമാണെന്നും വെളിപ്പെടുത്തി  സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തുകയും പോസ്റ്റ് ഡിലീറ്റ്  ചെയ്യുകയും ചെയ്തിരുന്നു വട്ടിയൂർക്കാവിൽ വിജയിച്ച ഉടനെയാണു എഫ് ബി യിൽ തുഷാർ വെള്ളാപ്പള്ളിയുടെ അഭിനന്ദനക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടാ...
ഇടതുപക്ഷം  തെറ്റുകളിൽ നിന്നും പാഠം പഠിക്കുകയും ഉരുവിട്ടുകൊണ്ടേയിരിക്കുകയും വേണം
Featured News, കേരളം, വാര്‍ത്ത

ഇടതുപക്ഷം തെറ്റുകളിൽ നിന്നും പാഠം പഠിക്കുകയും ഉരുവിട്ടുകൊണ്ടേയിരിക്കുകയും വേണം

അരൂരിലെ തെറ്റും കോന്നിയിലെയും വട്ടിയൂർകാവിലെയും ശരിയും കേരള രാഷ്ട്രീയത്തിലെ ചില രേഖപ്പെടുത്തലുകളാണ്.   ഇത്രയും മണ്ഡലങ്ങളിൽ ഒരുമിച്ചു ഉപതെരെഞ്ഞെടുപ്പുകൾ വരുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോകസഭ തെഞ്ഞെടുപ്പിൽ ഇരുപക്ഷത്തുനിന്നും പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ല നിലവിലെ നിയമ സഭ സാമാജികർ ജനവിധിതേടാൻ ഇടതു വലതു പാർട്ടികൾ സ്ഥാനാർഥികളെ നിർണ്ണയിച്ചത്. പലേടങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ പരിഗണിക്കാതെ നിർത്തിയ കൂട്ടത്തിൽ യു ഡി എഫിലെ എം എൽ എ മാർ എല്ലാം ജയിക്കുകയും എൽ ഡി എഫിൽ നിന്നുമൊരാൾ മാത്രം ജയിക്കുകയും ചെയ്തു. ഒരു പക്ഷെ എൽ ഡി എഫിൽ നിന്നും ചിലർ കൂടി ജയിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ മണ്ഡലങ്ങളിൽ തെരെഞ്ഞെടുപ്പ് വരുമായിരുന്നു. ഇതാണ് മറ്റൊരു തെറ്റ്, ഇപ്പോൾ എൽ ഡി എഫിൽ നിന്നും യു ഡി എഫിൽ നിന്നും മത്സരിച്ചവരെല്ലാം പുതു മുഖങ്ങളായിരുന്നു, ഷാനിമോൾ ഉസ്മാനെ മാറ്റിനിർത്തിയാൽ. ഇവരൊക്കെ അന്നും ഉണ്ടായിരുന്നല്ലോ ... ഇടതു പക്ഷത്തിനേ...
വി കെ പ്രശാന്തിനെ അഭിനന്ദിച്ചും പിന്നെ തിരുത്തിയും തുഷാർ വെള്ളാപ്പള്ളി
കേരളം, വാര്‍ത്ത

വി കെ പ്രശാന്തിനെ അഭിനന്ദിച്ചും പിന്നെ തിരുത്തിയും തുഷാർ വെള്ളാപ്പള്ളി

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ച് ക്ഷമാപണം നടത്തി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. അബദ്ധത്തിൽ തന്റെ ഫേസ്ബുക്ക് പേജിൽ പാർട്ടി അനുഭാവിയായ അഡ്മിൻ  പോസ്റ്റ് മാറി ഇട്ടതാണെന്നാണു എൻ ഡി എ കൺ വീനർ കൂടിയായ തുഷാറിൻ്റെ  വിശദീകരണം. ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഫെയ്സ് ബുക്കിൽ അശ്രദ്ധമായി പേജ് കൈകാര്യം ചെയ്തതിന് ഫെയ്സ് ബുക്കിലൂടെ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. . കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുമെന്നും തുഷാർ കുറിപ്പിലെഴുതി. "പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും ...
ഷാനിമോൾ എൽ ഡി എഫിൻ്റെ ഉരുക്കുകോട്ട പിടിച്ചെടുത്തു
കേരളം, വാര്‍ത്ത

ഷാനിമോൾ എൽ ഡി എഫിൻ്റെ ഉരുക്കുകോട്ട പിടിച്ചെടുത്തു

സംസ്ഥാനത്ത് നടന്ന 5  നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നു. മൂന്ന് സീറ്റുകൾ യു ഡി എഫിനും 2 സീറ്റ് എൽ ഡി എഫിനും ലഭിച്ചു. ഫലങ്ങളിൽ  പലതും അട്ടിമറിയായി. അരൂർ നിയമസഭാമണ്ഡലത്തിൽ  ഷാനിമോൾ ഉസ്മാൻ അട്ടിമറിവിജയം നേടി. ഭൂരിപക്ഷം 1955. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ വൻ ഭൂരിപക്ഷ (7923) ത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.                           എം സി ഖമറുദ്ദീൻ വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് യു ഡി എഫിൻ്റെ കോട്ട പിടിച്ചെടുത്തു. 14438 ആണു ഭൂരിപക്ഷം. യു ഡി എഫ് ഉരുക്കുകോട്ടയായ കോന്നിയിലും  എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ അട്ടിമറി വിജയം നേടി. 9953 ആണു ഭൂരിപക്ഷം. എറണാകുളത്ത് യു ഡി എഫിൻ്റെ സ്ഥാനാർഥി ടി ജി വിനോദ് 3673 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫിനു അട്ടിമറിവിജയം
കേരളം, വാര്‍ത്ത

വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫിനു അട്ടിമറിവിജയം

വട്ടിയൂർക്കാവിൽ ഇടതുമുന്നണി സ്ഥാനാർഥി വി കെ പ്രശാന്തിനു ഉജ്ജ്വലവിജയം. 14438 വോട്ടിൻ്റെ വ്യത്യാസത്തിലാണു  പ്രശാന്ത് മുഖ്യഎതിരാളി യുഡി എഫിൻ്റെ കെ മോഹൻ കുമാറിനെ പരാജയപ്പെടുത്തിയത്. കോന്നിയിലും എൽ ഡി എഫ് വിജയം. കെ യു ജനീഷ് കുമാറിൻ്റെ ഭൂരിപക്ഷം 9953 ആണു.      എറണാകുളത്ത് യു ഡി എഫിനു വിജയം. 3673 വോട്ടിൻ്റെ ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാർഥി ടി ജെ വിനോദ് വിജയിച്ചു. . എൻ ഡി എ ക്ക് ഒരു സീറ്റും ലഭിക്കില്ല. മഞ്ചേശ്വരത്ത് യു ഡീ എഫ് മുന്നേറുന്നു. മഞ്ചേശ്വരത്തു യു ഡി എഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ലീഡ് നിലനിർത്തുന്നുണ്ട് മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 8381 വോട്ടിനു മുന്നിലാണു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു 1594 വോട്ടിൻ്റെ ലീഡ്.  ഉച്ചയോടെ തന്നെ ഫലപ്രഖ്യാപനം പുറത്തുവരുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഔദ്യോഗികഫലപ്രഖ്യാപനം ഉച്ച കഴിഞ്ഞായിരിക്കും ...
വോട്ടെണ്ണൽ തുടങ്ങി ;  യു ഡി എഫ് 3, എൽ ഡി എഫ് 2 സീറ്റിലും ലീഡ്
Featured News, കേരളം, വാര്‍ത്ത

വോട്ടെണ്ണൽ തുടങ്ങി ; യു ഡി എഫ് 3, എൽ ഡി എഫ് 2 സീറ്റിലും ലീഡ്

സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിച്ചു.  ആദ്യ ലീഡ് നില പുറത്തുവന്നുതുടങ്ങി. വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിൽ  തപാൽ വോട്ടാണു ആദ്യം എണ്ണിത്തുടങ്ങിയത്. മഞ്ചേശ്വരത്ത് വോട്ടിംഗ് മെഷീനിലെ വോട്ടാണു എണ്ണിത്തുടങ്ങിയത്. വട്ടിയൂർക്കാവിൽ ഇടതുമുന്നണി സ്ഥാനാർഥി വി കെ പ്രശാന്ത് 8397 വോട്ടിനു മുന്നിൽ.   മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 6601 വോട്ടിനു മുന്നിലാണു.  കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ 4786 വോട്ടിനു മുന്നിലാണു.   വോട്ടിൻ്റെ ലീഡുമായി എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ടി ജെ വിനോദ് 4257 വോട്ടിനു മുന്നിലാണു. അരൂരിൽ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു 2553 വോട്ടിൻ്റെ ലീഡ്.    ഏതാണ്ട് ഉച്ചയോടെ തന്നെ ഫലപ്രഖ്യാപനം പുറത്തുവരുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഔദ്യോഗികഫലപ്രഖ്യാപനം ഉച്ച കഴിഞ്ഞായിരി...
തീവ്രന്യൂനമർദ്ദം രൂപപ്പെടുന്നു ; അതിതീവ്രമഴ, ഓറഞ്ച് അലർട്ട്
കേരളം, വാര്‍ത്ത

തീവ്രന്യൂനമർദ്ദം രൂപപ്പെടുന്നു ; അതിതീവ്രമഴ, ഓറഞ്ച് അലർട്ട്

അറബിക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തമായാൽ കാലവർഷം അതിതീവ്രമഴയായി രൂപാന്തരം പ്രാപിക്കാനാണു സാധ്യത. സംസ്ഥാനത്തെല്ലായിടത്തും ശക്തമായ മഴ തുടരുകയാണു. വീണ്ടും ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിൽ നാളെ ചൊവ്വാഴ്ച 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ഒഴിച്ച് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മലയോരപ്രദേശങ്ങളിലുള്ളവർ അതീവജാഗ്രതയിലായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും വിള്ളലുകൾ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങളിൽ നിന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളിയാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണു സൂചന. അടുത്ത 36 മണിക്കൂർ നേരത്താണു ജാഗ്രതാ നിർദ്ദേശം. പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങിയാൽ ചുഴലിക്കാറ്റിനും സാധ്യതയുണ്...
മഴ ശക്തമായാൽ വോട്ടെടുപ്പ് മാറ്റിയേക്കും ; അഞ്ചിടത്തും വോട്ടെടുപ്പ് മന്ദഗതിയിൽ
Featured News, കേരളം, വാര്‍ത്ത

മഴ ശക്തമായാൽ വോട്ടെടുപ്പ് മാറ്റിയേക്കും ; അഞ്ചിടത്തും വോട്ടെടുപ്പ് മന്ദഗതിയിൽ

ശക്തമായ മഴയുടെ അകമ്പടിയോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ പോളിംഗ് മന്ദഗതിയിലാണു എറണാകുളത്ത് പലയിടത്തും ബൂത്തുകളിൽ വെള്ളം കയറി. എറണാകുളം മണ്ഡലത്തിൽ ശക്തമായ മഴയായതിനാൽ മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് തുടരാനാവാത്ത സാഹചര്യമാണു. കോന്നിയിലും വട്ടിയൂർക്കാവിലും ശക്തമായ മഴ തുടരുകയാണു. കോന്നിയിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ബൂത്തുകളിലേക്ക് എത്താനാവാത്ത സ്ഥിതിയാണു അതെസമയം മഴ വോട്ടെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചാൽ വോട്ടെടുപ്പ് മാറ്റിയേക്കുമെന്നു ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് തുടരുമെന്ന് അദ്ദേഹം സൂചന നൽകി എറണാകുളത്ത് പല പ്രദ...
മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം, വാര്‍ത്ത

മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി കൊലപാതകസംബന്ധമായ വിവരങ്ങൾ നേരത്തെ ലഭിച്ചതാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാരിന്‍റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയുടെ ഭാഗമായാണു ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്...