Saturday, September 19

Tag: 2019 JNANAPEET

അക്കിത്തം ; ജ്ഞാനപീഠ ബഹുമതിക്കപ്പുറം കവിത്വം : കെ രാജേഷ് കുമാർ എഴുതുന്നു
Featured News, കവണി, സാഹിത്യം

അക്കിത്തം ; ജ്ഞാനപീഠ ബഹുമതിക്കപ്പുറം കവിത്വം : കെ രാജേഷ് കുമാർ എഴുതുന്നു

അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയതുവഴി ആ പുരസ്കാരത്തിനാണ് മികവ് ലഭിച്ചത്. കവി എന്ന നിലയിൽ അക്കിത്തം മലയാളത്തിൽ ഒറ്റയാനാണ്. എന്റെ കവിതാ വായനയുടെ തുടക്കക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും മറ്റും അക്കിത്തത്തിന്റെ കവിത വരും. ഒളപ്പമണ്ണ, പാലാ, ബാലാമണിയമ്മ, നാലാങ്കൽ ഇവരുടെ ഒപ്പം നിൽക്കുന്ന ഒരു കവി എന്നേ തോന്നിയുള്ളു. ഒരു സംഘം കവികളിൽ ഒരാൾ. ഒരു സവിശേഷ ഭാവുകത്വം പുലർത്തുന്ന ഒരു കൂട്ടം രണ്ടാം നിര കവികളിലൊരാൾ എന്ന് വായന കുരുത്തുവരുന്ന ആ പ്രായത്തിൽ തോന്നുക സ്വാഭാവികം. നിർമ്മിച്ചെടുത്ത കാവ്യഭാഷയും ശിൽപ്പവും. പോകെപ്പോകെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനെ തിരിച്ചറിയുന്നത്. കാവ്യാനുശീലനത്തിനൊപ്പം പറന്നുയർന്നു വരുന്ന കവിതയെയും കവിയെയും ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ? ഇതിഹാസം എന്നു പറഞ്ഞാൽ മലയാളിക്ക് രാമായണവും ഭാരതവും മാത്രമല്ല .ഖസാക്കും ഇരുപതാം നൂറ്റാണ്ടും കൂടിയാണ്. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സു...
അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാരം
കേരളം, ദേശീയം, വാര്‍ത്ത, സാഹിത്യം

അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാരം

കവി അക്കിത്തം അച്ചുതൻ നമ്പൂതിരി ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി. കേരളത്തിൽനിന്നും ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണു അക്കിത്തം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം നൽകിയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ വീട്ടിലാണു താമസം. സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യയുടെ രക്ഷാധികാരിയാണു.  പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് അക്കിത്തം പ്രതികരിച്ചു ബാല്യകാലത്തുതന്നെ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അ...