Saturday, May 30

Tag: AADUJEEVITHAM

‘ആടുജീവിതം’ ചിത്രീകരണത്തിനിടെ ജോർദ്ദാനിൽ കുടുങ്ങിയ ഷൂട്ടിങ് സംഘം നാട്ടിലെത്തി
കേരളം, വാര്‍ത്ത

‘ആടുജീവിതം’ ചിത്രീകരണത്തിനിടെ ജോർദ്ദാനിൽ കുടുങ്ങിയ ഷൂട്ടിങ് സംഘം നാട്ടിലെത്തി

  വിദേശത്ത് ഷൂട്ടിങ്ങിനിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളസിനിമ സംഘം നാട്ടിലെത്തി. ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തി ആഴ്ചകളോളം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവുമാണ്‌ തിരികെ കേരളത്തിലെത്തിയത്. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങിയ വലിയ സംഘമാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ച് 15ന് ജോര്‍ദാനിലെത്തിയ ശേഷം പലതവണ കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 16ന് ജോര്‍ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി പൃഥ്വിരാജ് അറിയിച്ചിരുന്നു. നാട്ടിലെത്തിയ സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും 14 ദിവസം ക്വാറന്റൈനിൽ തുടരും ബെന്യാമിന്റെ നോവലിനെ അധികരിച്ചുള്ള സിനിമയാണ് ആടുജീവിതം. ജോർദ്ദാനിലെ മരുഭൂമിയിൽ ഷൂട്ടിങ് പുരോഗമിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയതോടെ മരുഭൂമിയിൽ കുടുങ്ങിയത്...