Wednesday, July 15

Tag: ABHIJITH BANARJI

‘വിദ്വേഷത്താൽ അന്ധരായ ഈ മതഭ്രാന്തരെ പതിറ്റാണ്ടു ശ്രമിച്ചാലും നന്നാക്കാനാവില്ല’; അഭിജിത് ബാനർജിക്കു പിന്തുണയുമായി രാഹുൽ ഗാന്ധി
ദേശീയം, വാര്‍ത്ത

‘വിദ്വേഷത്താൽ അന്ധരായ ഈ മതഭ്രാന്തരെ പതിറ്റാണ്ടു ശ്രമിച്ചാലും നന്നാക്കാനാവില്ല’; അഭിജിത് ബാനർജിക്കു പിന്തുണയുമായി രാഹുൽ ഗാന്ധി

സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഭിജിത് ബാനർജിക്ക് ഇടത് ചായ്‌വ് ഉണ്ടെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരേയാണു രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കോടിക്കണക്കിനു ഇന്ത്യാക്കാർ അഭിജിത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. 'ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും' നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. രാഹുലിൻ്റെ ട്വീറ്റിൽ പറഞ്ഞു ഇന്ത്യയിലെത്തിയ അഭിജിത് ബാനർജി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചിരുന്നു. അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായി...
‘പീയൂഷ് എൻ്റെ തൊഴിൽ വൈശിഷ്ട്യത്തെ ചോദ്യം ചെയ്തു’ കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

‘പീയൂഷ് എൻ്റെ തൊഴിൽ വൈശിഷ്ട്യത്തെ ചോദ്യം ചെയ്തു’ കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അഭിജിത് ബാനർജി

സാമ്പത്തികശാസ്ത്ര നോബൽ ജേതാവിനെ വിമർശിച്ച കേന്ദ്രമന്ത്രിക്ക് ശക്തമായ മറുപടിയുമായി അഭിജിത് ബാനർജി രംഗത്തെത്തി. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ തന്റെ തൊഴിൽപരമായ കഴിവിനെയാണു ചോദ്യം ചെയ്തതെന്ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം രണ്ടുദിവസം മുമ്പാണു അഭിജിത് ബാനർജിക്കെതിരെ പീയൂഷ് രംഗത്തെത്തിയത്. ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ മറുപടി വിശദീകരിച്ചുകൊണ്ടാണു അഭിജിത് രംഗത്തെത്തിയത്. കോണ്‍ഗ്രസാണു ആദ്യം തന്നെ സമീപിച്ചത്. പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി സാമ്പത്തികസംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുമായിരുന്നു. അത് തൊഴില്പരമായ കാര്യമാണു. ഒരു പ്രൊഫഷണലായി അറി...
രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമ...
നൊബേൽ ജേതാവിനു അഭിനന്ദനം രേഖപ്പെടുത്തി പിണറായി വിജയൻ
കേരളം, വാര്‍ത്ത

നൊബേൽ ജേതാവിനു അഭിനന്ദനം രേഖപ്പെടുത്തി പിണറായി വിജയൻ

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി ഉൾപ്പെടെ മൂന്നുപേർക്കും  അഭിനന്ദനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു പിണറായി അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥാമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജിക്ക് അഭിനന്ദനങ്ങൾ. പുരസ്‌കാരം പങ്കിട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രീമര്‍ എന്നിവരെയും അഭിനന്ദിക്കുന്നു. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും ഇവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍ വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറി...
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക നൊബേൽ
അന്തര്‍ദേശീയം, വാര്‍ത്ത

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക നൊബേൽ

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ, മൈക്കിള്‍ ക്രീമര്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ളോയാണ് അഭിജിതിന്റെ ജീവിത പങ്കാളി. ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്നതിന് വേണ്ടിയുളള പദ്ധതികള്‍ ആഗോള തലത്തില്‍ രൂപം നല്‍കിയതാണ് സമ്മാനത്തിന് അര്‍ഹമാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലുളള ഇവരുടെ ഗവേഷണപദ്ധതിയായ വികസന സാമ്പത്തികശാസ്ത്രം പുതിയ തലങ്ങളിലേക്ക് നയിച്ചുവെന്ന് നൊബേൽ പുരസ്കാരസമിതി വിലയിരുത്തുന്നു. അടുത്തകാലത്തായി ഗവേഷണരംഗത്ത് ഏറ്റവുമധികം വളര്‍ച്ച പ്രകടമാക്കുന്ന മേഖലയാണ് വികസന സാമ്പത്തികശാസ്ത്രം ജവഹര്‍ലാല്‍ നെഹ്‌റു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നുമാണ് 58 കാരനായ അഭിജിത് ബാനർജി ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. 1988ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്...