Wednesday, June 23

Tag: ACTOR DEAD

നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു
കേരളം, വാര്‍ത്ത, സിനിമ

നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു

മലയാള സിനിമയിൽ ഈയിടെ ശ്രദ്ധേയനായ നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ...
സൌമിത്ര ചാറ്റർജിക്ക് പ്രണാമം ; സുനിൽ എഴുതുന്നു
Editors Pic, Featured News, കല, ദേശീയം, സിനിമ

സൌമിത്ര ചാറ്റർജിക്ക് പ്രണാമം ; സുനിൽ എഴുതുന്നു

സൌമിത്ര ചാറ്റർജിക്ക് പ്രണാമം   കുറസോവയ്ക്ക് മിഫൂണ്, ഫെല്ലിനിയ്ക്ക് മാസ്ട്രോയിനി, ഇന്മർ ബർഗ്മാന് മാക്സ് വോണ് സിഡോവ്, വെർണർ ഹെർസോഗിന് ക്ലോസ് കിന്സ്കി, കീസ്ലോവ്സ്കിക്ക് ജെർസി സ്റ്റർ എന്നിങ്ങനെ ലോകസിനിമയില് ചില സംവിധായക നടന് കൂട്ടുകെട്ടുകളുണ്ട്. (തമാശയ്ക്കെങ്കിലും പ്രിയദർശന് മോഹന്ലാല് കൂട്ടുകെട്ട് നമുക്കുമുണ്ടല്ലോ) അത്തരത്തില് വിഖ്യാത ഇന്ത്യന് സംവിധായകന് സത്യജിത് റേയുടെ പതിനാല് സിനിമകളില് പ്രധാന നടനായിരുന്ന സൌമിത്ര ചാറ്റർജി എന്ന സൌമിത്ര ഛതോപാധ്യായ ഓർമ്മയായി. എണ്പത്തിയഞ്ച് വയസ്സായിരുന്നു. ഒക്ടോബർ ആറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കല്ക്കട്ടയിലെ ബെല്ലെവ്യൂ നഴ്സിംഗ് ഹോമില് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തെ നോണ് കോവിഡ് ഇന്റെന്സീവ് ട്രോമാ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. എങ്കിലും രണ്ടാം ഘട്ട കോവിഡ് ബാധയെ തുർന്നായിരുന്നു മരണം. കുറച്ച് ദിവസമായി വെന്റ...
സുശാന്ത് സിംഗിന്റ മരണം സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

സുശാന്ത് സിംഗിന്റ മരണം സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

  വിഖ്യാത നടന്‍ സുശാന്ത്‌ സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഉത്തരവ്. മരണത്തിൽ ദുരുഹൂതയുണ്ടെന്നു ആരോപണമുയർന്നതോടെ സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു. ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ...
കേരളം, വാര്‍ത്ത, സിനിമ

നടൻ അനിൽ മുരളി അന്തരിച്ചു.

  നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെയാണ് അനിൽ അഭിനയത്തിലേക്കെത്തിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് അനില്‍ മുരളി മികച്ച പ്രകടനം കാഴ്ചവെച്ചത്. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി ജനിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. 1993ൽ പ്രദർശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ...
നടൻ അശുതോഷ് ആത്മഹത്യ ചെയ്ത നിലയിൽ
ദേശീയം, വാര്‍ത്ത, സിനിമ

നടൻ അശുതോഷ് ആത്മഹത്യ ചെയ്ത നിലയിൽ

പ്രമുഖ മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുംബെ മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ മുറിയിൽ പോയതായിരുന്നു. ഇന്ന് വ്യാഴാഴ്ച രാവിലെ  മരിച്ച നിലയിൽ കണ്ടെത്തുതുകയായിരുന്നു. മറാത്തി സിനിമകളിലെ മുൻനിര നായക നടനായിരുന്നു. കോവിഡ് വ്യാപനത്തിനുശേഷം അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഷൂട്ടിങ് നിർത്തി വച്ചതോടെ സാമ്പത്തിക പ്രശ്നങ്ങളും രൂക്ഷമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. നേരത്തെ പ്രമുഖ ഹോളിവുഡ് - ഹിന്ദി നടൻ സുശാന്ത് സിങ്  രജ്പുത് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു....
ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?
Featured News, കല, വാര്‍ത്ത, സിനിമ

ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?

ബോളിവുഡിനേയും ഇന്ത്യന്‍ സിനിമാ ലോകത്തേയും പിടിച്ചുലച്ചിരിക്കുകയാണ് യുവനടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണ വാര്‍ത്ത. മുംബെെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിഷ സലിയന്‍ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണത്തിലുള്ള അമ്പരപ്പ് അറിയിച്ചു കൊണ്ട് സുശാന്ത് അന്ന് ട്വീറ്റ് ചെയ്തിരുന്നു. മിനി സ്ക്രീനിലൂടെ രംഗത്ത് വന്ന സുശാന്ത് കായ് പോ ചെ യിലൂടെ സിനിമാരംഗത്തെത്തുകയായിരുന്നു. . 2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.. ഉയർച്ചയുടെ നാളുകളായിരുന്നു പിന്നീട് സുശാന്തിൻ്റേത് . 2019 ല്‍ മാത്രം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു അദ്ദേഹം ഒടുവിലിറങ്ങിയ. ചിച്ചോരെ വലിയ പ്രതീക...
നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു
ദേശീയം, വാര്‍ത്ത

നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു

ആദ്യകാല ഹിന്ദി സൂപ്പർ സ്റ്റാറുകളിൽ ഒരാളും പ്രശസ്ത ബോളിവുഡ് നട സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. ഏറെ നാളായി വിദേശത്ത് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. 1955 ൽ 'ശ്രീ 420 ' എന്ന ചിത്രത്തിലൂടെ 'പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ' എന്ന ഗാന...
ഇർഫാൻ ഖാൻ അന്തരിച്ചു.
ദേശീയം, വാര്‍ത്ത

ഇർഫാൻ ഖാൻ അന്തരിച്ചു.

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മുംബയിലെ ധീരുഭായ് അംബാനി കോകില ബൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം.  54 വയസുണ്ടായിരുന്നു,  നേരത്തെ ട്യൂമർ ബാധിതനായി ലണ്ടനിൽ ചികിത്സ നടത്തിയിരുന്നു . ഭാര്യ സുധാപയ്ക്കും രണ്ട് മക്കൾക്കുമൊപ്പം മുംബേയിയായിരുന്നു താമസം. ഹിന്ദി മുഖ്യധാര സിനിമകളിൽ അഭിനയമികവും സ്വാഭാവികതയും കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഇർഫാൻ.  രണ്ട് ദിവസം മുൻപ്  ആരോഗ്യനില വഷളായതിനെ തുടർന്ന് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി രാജസ്ഥാനിൽ  1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷ്ണൽ സ്കൂൾ ഓഫ് ​ഡ...
നടന്‍ കെ എല്‍ ആന്‍റണി  അന്തരിച്ചു.
കല, കേരളം, വാര്‍ത്ത

നടന്‍ കെ എല്‍ ആന്‍റണി അന്തരിച്ചു.

പ്രശസ്ത നാടക ചലച്ചിത്ര നടനായ കെ എല്‍ ആന്‍റണി(75) ഹൃദയാഘാതംമൂലം അന്തരിച്ചു. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ നടനാണ്‌ ആന്റണി ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയായ കെ എല്‍ ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായ അമച്വര്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ച നടനാണ്‌ ആന്റണി. കമ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രം രചിച്ചു സ്വന്തം ആശയങ്ങള്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടകസമിതിയിലൂടെ ജനങ്ങളിലെക്കെത്തിച്ചു. അടിയന്തിരാവസ്ഥയുടെ കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം രാജന്‍ സംഭവം ആധാരമാക്കിയായിരുന്നു. ഈ നാടകം വിവാദമായി . രചിച്ച നാടകങ്ങളെല്ലാം പ്രസിദ്ധീകരിച്ചു.സ്വന്തമായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. വീടുകള്‍ തോറും നടന്നു വിറ്റാണ് വായനക്കാരിലെയ്ക്ക് എത്തിച്ചത്. നാടക അഭിനേത്രിയായ ലീനയാണ് ഭാര്യ. ...