‘ഹത്രാസ്’ സത്യം അടിച്ചമർത്താനും കേസ് അവസാനിപ്പിക്കാനും തയ്യാറെടുക്കുന്നു ; മേധാ പട്കർ
ഹത്രാസ് കൂട്ടബലാൽസംഗവും കൊലപാതകവും അന്വേഷിച്ച ഒൻപത് അംഗ പൊതുപ്രവർത്തകരുടെ സംഘം “പ്രശ്നം അടിച്ചമർത്താൻ” സർക്കാർ ശ്രമിച്ചുവെന്നും പോലീസിന്റെ “വളരെ സംശയാസ്പദമായ” പെരുമാറ്റത്തെക്കുറിച്ചും സമയബന്ധിതമായ വൈദ്യപരിശോധനയുടെ അഭാവത്തെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചികൊണ്ട് തെളിവുകൾ നിരത്തി രംഗത്ത് വന്നിരിക്കുന്നു.
നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റിന്റെ (എൻഎപിഎം) മേധാ പട്കർ, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മണി മാല , സുപ്രീംകോടതി അഭിഭാഷക എതെഷാം ഹാഷ്മി, സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യുടെ സന്ദീപ് പാണ്ഡെ എന്നിവരടങ്ങുന്ന സംഘം ഒക്ടോബർ 9 ന് ഹാത്രാസിലെ ബൾഗാരി ഗ്രാമം സന്ദർശിച്ചു തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പൊതു വിചാരണയ്ക്ക് വച്ചിരിക്കുന്നത്.
ആക്ടിവിസ്റ്റ് ഫൈസൽ ഖാൻ, ജോ അതിയാലി, ദില്ലി സോളിഡാരിറ്റി ഗ്രൂപ്പിലെ അമിത് കുമാർ, നർമദ ബച്ചാവോ ആന്ദോളൻ ഹൻസ്രാജ്, വിദ്യാർത്ഥി ആനന്ദ് അത്തിയാലി എന...