‘കർഷകപ്രക്ഷോഭം’ പഞ്ചാബ് ബി ജെ പിയിൽ പൊട്ടിത്തെറി
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
കര്‍ഷകസമരത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയർന്നിരുന്നു . എന്നാല്‍ പഞ്ചാബില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി പാര്‍ട്ടിയെ തകർക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പ് സമരം ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നാണ് റിപ്പോർട്ട്
കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ല. മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പാര...