Friday, July 30

Tag: AGAINST CENTRAL GOVT

ദുരിതക്കയത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തു ചെയ്യുന്നു
Featured News, ദേശീയം, വാര്‍ത്ത

ദുരിതക്കയത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തു ചെയ്യുന്നു

കോവിഡ് രണ്ടാം തരംഗത്തിനിടയിൽ മോദി സർക്കാർ ജനങ്ങളിൽ വരുത്തിയ അനേകം ദുരിതങ്ങൾ വൻതോതിലുള്ള കഷ്ടപ്പാടുകൾക്കും നിരവധി മനുഷ്യരുടെ മരണങ്ങൾക്കും കാരണമായിരിക്കുന്നു. തൊഴിലില്ലായ്മ, വരുമാനം നഷ്ടം, പട്ടിണി എന്നിവ അനുഭവിക്കുന്നതിനു .പുറമേ , വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും സർക്കാരിന്റെ നയങ്ങളുടെ സൃഷ്ടിയായി നിലനിലനിൽക്കുന്നു.. ഏപ്രിൽ, മെയ് മാസങ്ങളിൽ 2.2 കോടി (22 ദശലക്ഷം) ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസത്തിൽ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനത്തിലെത്തിയിരുന്നു. (ഉറവിടം: സിഎംഐഇ). ഗാർഹിക ഉപഭോഗ നിലവാരം ഇതുവരെ കാണാത്ത വിധം താഴ്ന്ന നിലയിലെത്തി, വിശന്നുവലഞ്ഞ മനുഷ്യരുടെ നിര സൗജന്യ ഭക്ഷ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ഏറി വരുന്നു. അത്തരമൊരു സമയത്താണ് സർക്കാർ ജനങ്ങളുടെ മേൽ ഒരു ന്യായീകരണവുമില്ലാത്ത വിധം വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത്. ഡീസലി...
‘വാക്സിൻ പ്രശ്നത്തിൽ മൂകസാക്ഷിയായിരിക്കില്ല’ ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു സുപ്രീം കോടതി
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

‘വാക്സിൻ പ്രശ്നത്തിൽ മൂകസാക്ഷിയായിരിക്കില്ല’ ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളോട് വാക്‌സിന് വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞു. വാക്സിൻ കാര്യത്തിൽ ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി....
ലക്ഷദ്വീപ് പ്രക്ഷോഭകർക്കൊപ്പമെന്ന് ദ്വീപിലെ ബി ജെ പി
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ലക്ഷദ്വീപ് പ്രക്ഷോഭകർക്കൊപ്പമെന്ന് ദ്വീപിലെ ബി ജെ പി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തുന്ന കാവിവൽക്കരണശ്രമത്തിനെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് ജനതയ്‌ക്കൊപ്പമാണ് ബി ജെ പി ഘടകമെന്ന് ജനറൽ സെക്രട്ടറി. ഏതാനും മാസങ്ങളായി ഭരണപരിഷ്കാരമെന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നടപടികൾക്കെതിരെ ദ്വീപിൽ ശക്തമായ പ്രക്ഷോഭമുയരുന്ന സാഹചര്യത്തിലാണ് ബി ജെ പി യുടെ പ്രസ്താവന. ദ്വീപിലെ പ്രക്ഷോഭകർക്കൊപ്പമെന്നു ലക്ഷദ്വീപ് ബി ജെ പി ജനറൽ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം വ്യക്തമാക്കി ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനയും കാസിം തള്ളി. 'ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണിത്. ലക്ഷദ്വീപില്‍ സീറോ ക്രൈം ആണ്. ലക്ഷദ്വീപ...
കർഷകസമരം ; വിദഗ്ധ സമിതിയെന്ന തട്ടിപ്പും തീവ്രവാദവും തുടർക്കഥ
Featured News, ദേശീയം, വാര്‍ത്ത

കർഷകസമരം ; വിദഗ്ധ സമിതിയെന്ന തട്ടിപ്പും തീവ്രവാദവും തുടർക്കഥ

സുപ്രീം കോടതിയുടെ ഇടപെടലോടെ കർഷക പ്രക്ഷോഭത്തിൽ പുതിയ വഴിത്തിരിവുണ്ടാകുമെന്ന്  കരുതിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാനിടയില്ല. കർഷകപ്രശ്നം പഠിക്കാനായി വിദഗ്ധസമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയതോടെ പ്രക്ഷോഭത്തിന്‌ അറുതിവരുമെന്നു കരുതുന്നില്ല. കാരണം വിദഗ്ധസമിതി അംഗങ്ങൾ കേന്ദ്രസർക്കാരിനെയും കാർഷികനിയമങ്ങളെയും അനുകൂലിക്കുന്നവരാണ്. ഇത് സംബന്ധിച്ച് സമരസമിതി വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. പ്രമുഖ കാർഷികസാമ്പത്തികവിദഗ്ധരായ ഡോ. പി കെ ജോഷി, അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപീന്ദർ സിങ് മൻ, മഹാരാഷ്ട്രയിലെ അനിൽ ധൻവാദ് എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ പി കെ ജോഷി അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധൻ കൂടിയാണ്. ഇദ്ദേഹം അന്താരാഷ്‌ട്രഭക്ഷ്യഗവേഷണനയ സ്ഥാപനത്തിന്റെ ദക്ഷിണേഷ്യൻ മേധാവിയാണ്. സുപ്രീംകോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ലെന്ന് കര്ഷകസമരസമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിക്...
‘നിയമത്തിൽ ഭേദഗതി വരുത്താം’ ; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ
Featured News, ദേശീയം, വാര്‍ത്ത

‘നിയമത്തിൽ ഭേദഗതി വരുത്താം’ ; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ

കാർഷിക നിയമം പിൻവലിക്കാൻ തയ്യാറാണോ എന്നതു മാത്രം അറിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാരിനോട് കർഷക സംഘടനകളുടെ താക്കീത് അഞ്ചു ദിവസം നീണ്ട ഉപരോധസമരത്തെത്തുടർന്ന് കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. മൂന്നാം വട്ടം ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്ന് ആവശ്യപ്പെടുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ച അവസാനിച്ചിരിക്കുകയാണെന്നും ഇന്ന് തങ്ങള്‍ക്ക് ഒരുത്തരം തന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ലോക് സംഘര്‍ഷ് മോര്‍ച്ചയു...
ചർച്ച പരാജയം, കർഷകസമരം തുടരും
Featured News, ദേശീയം, വാര്‍ത്ത

ചർച്ച പരാജയം, കർഷകസമരം തുടരും

കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ചംഗ സമിതിയെ വയ്ക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം കർഷകർ പൂർണമായും തള്ളി. വിദഗ്ധർക്കൊപ്പം കർഷക പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള സമിതിയെ വയ്ക്കാമെന്നായിരുന്നു കേന്ദ്രനിർദേശം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിയ കർഷകർ കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു. യോഗത്തിൽ ചായ കുടിക്കാൻപോലും കർഷക പ്രതിനിധികൾ കൂട്ടാക്കിയില്ല. വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തും. ഡൽഹി വിഗ്യാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പീയുഷ് ഗോയൽ എന്നിവരാണ് കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. പ്രതിഷേധം തുട...
കാർഷിക പ്രതിഷേധത്തെ പിന്തുണച്ച കനേഡിയൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ
ദേശീയം, വാര്‍ത്ത

കാർഷിക പ്രതിഷേധത്തെ പിന്തുണച്ച കനേഡിയൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

കേന്ദ്രസർക്കാരിന്റെ കോർപറേറ്റുകളെ സഹായിക്കുന്ന കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന കാർഷിക പ്രതിഷേധത്തിന് പിന്തുണയറിച്ചുകൊണ്ട് രംഗത്തെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അഭിനന്ദിച്ച് സാമൂഹ്യപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. എല്ലാ ലോകനേതാക്കളും ജനാധിപത്യ അവകാശങ്ങൾക്കായി നിലകൊള്ളണമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇടപെടലാണെന്ന് പരാതി ഉന്നയിച്ചവരെയും പ്രശാന്ത് ഭൂഷൺ വിമർശിച്ചു. ‘ഒരു ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും കർഷകരുടെ അവകാശങ്ങൾക്കും വേണ്ടി കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ, രംഗത്തെത്തിയതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി ലോകനേതാക്കൾ മുന്നോട്ടു വരേണ്ടത് ഏറെ നിർണായകമാണ്. കാര്യമെന്താണെന്ന് മനസ്സിലാകാത്തവരാണ് ഇത് ആഭ്യന്തര പ്രശ്‌നം...
പ്രതിപക്ഷത്തിനെതിരെ ഇ ഡി വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നുവെന്നു പ്രശാന്ത് ഭൂഷൺ
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

പ്രതിപക്ഷത്തിനെതിരെ ഇ ഡി വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നുവെന്നു പ്രശാന്ത് ഭൂഷൺ

  കേന്ദ്രസർക്കാർ സ്ഥാപിത താല്പര്യത്തിനായി അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ വിമർശനം നിലനിൽക്കെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ മിശ്രക്കെതിരെ രൂക്ഷവിമർശനവുമാണ് പ്രശാന്ത് ഭൂഷൺ ഉയർത്തിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വാത്യതയില്ലാത്ത കേസുകളെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തിലാണ് മിശ്രക്ക് നിയമനം നീട്ടി നൽകിയതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. സാധാരണയായി എൻഫോഴ്സ്മെന്റ് മേധാവിയുടെ കാലാവധി രണ്ട് വർഷമാണ്. എസ്‌ കെ മിശ്രയുടെ കാലാവധി കഴിഞ്ഞതാണ്. നിയമനം നീട്ടി നൽകിയത് നിയമവിരുദ്ധമായാണ്. സിവിസി ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. ആരെങ്കിലും കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും...
പ്രോട്ടോക്കോൾ ലംഘനത്തിന് വി മുരളീധരനെതിരെ അന്വേഷണം
Featured News

പ്രോട്ടോക്കോൾ ലംഘനത്തിന് വി മുരളീധരനെതിരെ അന്വേഷണം

  മഹിളാമോര്‍ച്ചാ നേതാവ് സ്മിതാ മേനോനെ പ്രോട്ടോക്കോള്‍ ലംഘിച്ച് അബൂദാബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരേ അന്വേഷണത്തിനു നിര്‍ദേശം. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു നല്‍കിയ പരാതിയിലാണ് നടപടി. അബൂദബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍(ഐഒആര്‍എ) മന്ത്രിതല സമ്മേളനത്തിലാണ് പിആര്‍ ഏജന്‍സി ജീവനക്കാരി കൂടിയായ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇത് നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. സംഭവം ചര്‍ച്ചയായതോടെ, വിശദീകരണവുമായി സ്മിതാ മേനോന്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര കോണ്‍ഫറന്‍സ് എന്ന നിലയില്‍ പിആര്‍ റിപോര്‍ട്ടിങ് ചെയ്യാന്‍ അവസരം തരുമോ എന്ന് മുരളീധരനോട് ചോദിച്ചപ്പോള്‍ മീഡിയാ എന്‍...
ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പുറത്ത് ; മോദി സർക്കാരിന്റെ വിശ്വാസ്യത തകരുന്നു
ദേശീയം, വാര്‍ത്ത

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പുറത്ത് ; മോദി സർക്കാരിന്റെ വിശ്വാസ്യത തകരുന്നു

    വൻതോതിൽ ഇന്ത്യക്കാര്‍ വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചതിന്റെ രേഖകൾ അമേരിക്കൻ കമ്പനി പുറത്തുവിട്ടു. തങ്ങൾ അധികാരത്തിലെത്തിയാൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്തമായ അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്കാണ്(ഫിന്‍സെന്‍) ഇന്ത്യക്കാരുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. വിവിധ വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരങ്ങളാണ് അമേരിക്കന്‍ കമ്പനി പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നത് കേന്ദ്രസര്‍ക്കാറിനു നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 2011 ലെ 2ജി കുംഭകോണവു...