Wednesday, August 5

Tag: Alappuzha

വഴിത്തർക്കം ‘ക്വാറൻ്റീൻ സ്ത്രീ’ ഇറങ്ങിയെന്ന പ്രചാരണം, കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, വീഡിയോ
കേരളം, വാര്‍ത്ത

വഴിത്തർക്കം ‘ക്വാറൻ്റീൻ സ്ത്രീ’ ഇറങ്ങിയെന്ന പ്രചാരണം, കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, വീഡിയോ

ലോക് ഡൗൺ കാലത്തും വഴിത്തർക്കവും തമ്മിലടിയും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന നിലയിലെത്തി. തർക്കം രൂക്ഷമായപ്പോൾ നാട്ടുകാർ കൂട്ടമായി രംഗത്തിറങ്ങിയതിനിടെ ക്വാറൻ്റീനിൽ കഴിഞ്ഞ സ്ത്രീ ഇറങ്ങിയെന്ന ആരോപണത്തെത്തുടർന്ന് സ്ത്രീകളും തല്ലിൽ പങ്കാളികളായി. ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴയിലാണ് സംഭവം സംഘർഷം മൂത്തപ്പോൾ പോലീസെത്തി വിരട്ടിയോടിച്ചു. സംഘട്ടനത്തിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റി. പോലീസ് കേസെടുത്തു. ഏറെ നാളായി അവിടെ വഴി ത്തർക്കം നിലനിൽക്കുകയായിരുന്നു. ഏതാനും വീടുകളിലേക്ക് ആറാട്ടുപുഴ പഞ്ചായത്ത് ഇടപെട്ട് വഴിയും അനുവദിച്ചു. ഇതെത്തുടർന്ന് വൃത്തിയാക്കിയ വഴി മറുഭാഗം അടയ്ക്കുകയായിരുന്നു. തുടർന്ന് മറുഭാഗം വീണ്ടും വഴി വേലികെട്ടി അടച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. ക്വാറൻറീനിൽ ഇരുന്ന സ്ത്രീ സംഭവസ്ഥലത്തെത്തിയെന്ന ആരോപണത്തെത്തുടർന്ന് സ്ത്രീകൾ തമ്മിലും കൂട്ടത്തല്ലായി. ഇപ്പോൾ ഇതിൻ്റെ വീഡ...
ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
കേരളം

ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വഴിയില്‍ വെള്ളം നിറയുന്നതിനാൽ വാഹനഗതാഗതം മിക്കവാറും നിലച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങള്‍ ഒന്നാംപാലം വരെയാണ് പരമാവധി പോകാനാവുന്നതെന്നറിയുന്നു. കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേയ്ക്കും മാറിക്കൊണ്ടിരിക്കുകയാണ്. . ഇപ്പോള്‍ ആലപ്പുഴ മേഖലയില്‍ മഴ കുറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ പമ്പ അടക്കമുള്ള നദികളിലൂടെ കിഴക്കന്‍ മേഖലകളില്‍നിന്നു വരുന്ന വെള്ളത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ഇതാണ് താഴ്ന്ന ഇടങ്ങളില്‍ വെള്ളം ഉയരുന്നതിന് ഇടയാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അറിയുന്നു. കഴിഞ്ഞ തവണത്തെപ്പോലെ കിഴക്കു നിന്നും ഒഴുകിയെത്ത...
ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.
കേരളം

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.

 അമ്പലപ്പുഴ കച്ചേരിമുക്കിൽ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. നിരന്തരമായി കടലാക്രമണം ഉണ്ടായിട്ടും തങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ദേശീയപാത ഉപരോധിച്ചതെന്ന്  മത്സ്യതൊഴിലാളികൾ പറഞ്ഞു.   മന്ത്രി ജി.സുധാകരൻ പലതവണ പ്രദേശം സന്ദർശിച്ചിട്ടും നടപടി സ്വീകരിക്കാം എന്നുപറഞ്ഞതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്നും ഉപരോധസമരസമതി പ്രതിനിധി ടി.രാജേഷ് ആക്ഷേപമുന്നയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. കളക്ടർ എത്തി  നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയാലേ തങ്ങൾ പിരിഞ്ഞുപോകുകയുള്ളു എന്നും ഉപരോധസമതി പ്രവർത്തകർ പറയുന്നത്. പ്രദേശത്ത് അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഉണ്ടെങ്കിലും റോഡിൽ നിന്നും ഇവരെ മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.   റിപ്പോ...
സൗദിയിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റും
കേരളം, പ്രവാസി, വാര്‍ത്ത

സൗദിയിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റും

സൗദിയിൽ മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവ്. സൗദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. അബഹയിലെ ഒരു റസ്‌റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ കാണാതായിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തുവരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതില്‍ സാക്ഷി പറയുകയും യുവാവ് സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒളിപ്പിച്ചുവച്ച മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുക്കുകയൂം ചെയ്തു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു. അതേസമയം ഈ റസ്‌റ്റോറന്റില്...
എൽ ഡി എഫ് സ്ഥാനാർഥി ആരിഫ് തോറ്റാൽ തല മൊട്ടയടിച്ച് കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

എൽ ഡി എഫ് സ്ഥാനാർഥി ആരിഫ് തോറ്റാൽ തല മൊട്ടയടിച്ച് കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി

സ്വന്തം നാട്ടിൽ എൽ ഡി എഫ് സ്ഥാനാർഥി തോറ്റാൽ മൊട്ടയടിച്ച കാശിക്കുപോകുമെന്നു വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ ലോക്​സഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി എം.എം ആരിഫ്​ തോറ്റാൽ തലമൊട്ടയടിച്ച്​ കാശിക്ക്​ പോകുമെന്നും എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ പ്രഖ്യാപിച്ചു. മൽസരിച്ചാൽ വേണുഗോപാൽ ആറ്​ നിലയിൽ പൊട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തോൽക്കുമെന്ന ഭയം കൊണ്ടാണ്​ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന്​ പിൻമാറിയത്​. യാതൊരു കാരണവശാലും ആലപ്പുഴയിൽ അടൂർ പ്രകാശിനെ എസ്​.എൻ.ഡി.പി യോഗം സഹായിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എൻ ഡി എ സ്ഥാനാർത്ഥിയായി തുഷാർ മൽസരിച്ചാൽ പ്രചാരണത്തിനിറങ്ങില്ല. മൽസരിക്കുന്ന കാര്യം തുഷാർ തന്നോട്​ ആലോചിച്ചിട്ടേയില്ല. അല്ലെങ്കിൽ തന്നെ തൃശൂർ എസ്​.എൻ.ഡി.പിക്ക്​ സ്വാധീനമുള്ള സ്ഥലമല്ലെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. ആരായാലും തെരഞ്ഞെടുപ്പിൽ മൽസരിക്കണമെങ്കിൽ എ...
‘അതിജീവനം’ ഡോക്യുമെന്ററി ഫെസ്റ്റിവൽ ആരംഭിച്ചു.
കേരളം, വാര്‍ത്ത, സിനിമ

‘അതിജീവനം’ ഡോക്യുമെന്ററി ഫെസ്റ്റിവൽ ആരംഭിച്ചു.

പ്രളയത്തിന് ശേഷം കേരളം മടങ്ങുന്നതിന്റെ കാഴ്ചയുമായി ഡോക്യുമെന്ററി ഫെസ്റ്റിവൽ. സമാനതകളില്ലാത്ത മഹാപ്രളയത്തെ അതിജീവിച്ചതിന്റെ നേര്‍ക്കാഴ്ചയായ 'പ്രളയശേഷം, ഹൃദയപക്ഷം' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'അതിജീവനം' ഡോക്യുമെന്ററി ഫെസ്റ്റിന് ആലപ്പുഴയിൽ തുടക്കമായി. കളക്‌ട്രേറ്റിന് സമീപമുള്ള എന്‍ജിഒ യൂണിയന്‍ ഹാളിലാണ് രണ്ടുദിവസമായി നടക്കുന്ന ഫിലിം ഫെസ്റ്റിന് തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതുജന മുന്നേറ്റത്തിലൂടെ മഹാപ്രളയത്തെ കേരളം അതിജീവിച്ചതിന്റെ കഥപറയുന്ന ഡോക്യുമെന്ററിക്കൊപ്പം നവോത്ഥാന മുന്നേറ്റം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നു. ഡോക്യുമെന്ററി ഫെസ്റ്റ് കല്ലേലി രാഘവന്‍പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എര്‍ത്ത് വിഷന്‍ ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി അവാര്‍ഡ് ജേതാവ് കെ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായി. രാ...
ആലപ്പുഴയില്‍ അജ്ഞാതരോഗം ബാധിച്ച് പശുക്കളും ആടുകളും ചത്തൊടുങ്ങുന്നു
കേരളം, പരിസ്ഥിതി, വാര്‍ത്ത

ആലപ്പുഴയില്‍ അജ്ഞാതരോഗം ബാധിച്ച് പശുക്കളും ആടുകളും ചത്തൊടുങ്ങുന്നു

ആലപ്പുഴയിലെ ക്ഷീരകര്‍ഷരെ ആശങ്കയിലാക്കി അഞ്ജാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തു വീഴുന്നു. അപ്പര്‍കുട്ടനാട്ടിലെ കന്നുകാലികള്‍ക്കിടയിലാണ് അഞ്ജാതരോഗം കണ്ടെത്തിയത്. ഇതിനോടകം നിരവധി കന്നുകാലികളാണ് രോഗത്തെ തുടര്‍ന്ന് ചത്തൊടുങ്ങിയത്. വീയപുരത്താണ് ഏറ്റവും കൂടുല്‍ കന്നുകാലികള്‍ അഞ്ജാതരോഗം ബാധിച്ച് ചത്തത്. അജ്ഞാത രോഗം ബാധിച്ച് പത്തിലധികം പശുക്കളും പന്ത്രണ്ടോളം ആടുകളുമാണ് ചത്തൊടുങ്ങിയത്. കന്നുകാലികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴയ്ക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാവില്‍ നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാണ് എല്ലാ കന്നുകാലികളും ചത്തത്. മേഖലയിലെ കൂടുതല്‍ പശുക്കളില്‍ ...
കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിക്കും
കേരളം, വാര്‍ത്ത

കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിക്കും

കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന്. കുട്ടനാട് ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യാൻ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വച്ച് മുഖ്യമന്ത്രിയറിയിച്ചു. പ്രധാന നിർദ്ദേശങ്ങളും തീരുമാനങ്ങളും. ജലസ്രോതസുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കൽ, പഞ്ചായത്തുകളിൽ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കുക എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കിയാകും സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ വകുപ്പിലും സ്‌പെഷൽ ഓഫീസറെ നിയമിക്കണം. റവന്യുവകുപ്പ് ജില്ലാതലത്തിൽ ഇത് ഏകോപിപ്പിക്കും. നഷ്ടമായ അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ വിശദമായ രൂപരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടനാട്ടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ...
ആലപ്പുഴയില്‍ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കേരളം, വാര്‍ത്ത

ആലപ്പുഴയില്‍ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

അമ്പലപ്പുഴ കരൂരിന് സമീപം പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ ശ്രീകല, കൊട്ടിയം സ്വദേശി ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. അങ്കമാലിയില്‍ നിന്നും കൊട്ടിയത്തേക്ക് പോവകുയായിരുന്നു കാര്‍. കാണാതായ ഹസീനയെ കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനമാണ് അപകടത്തില്‍പെട്ടത്....