Monday, January 25

Tag: aranmula

ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.
Featured News, കല, കവണി, കേരളം

ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.

കവണി ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും. ഓണം പ്രാദേശികമായ വിവിധ തരം ആഘോഷങ്ങളുടെ ഒരു സമാഹാരമായിരുന്നല്ലോ. പല നാടുകളിൽ പല ആഘോഷങ്ങൾ. പലമയുടെ ഒരുമയായിരുന്നു ഓണം. പമ്പാനദീതടങ്ങളിലുടനീളം വെള്ളത്തിലായിരുന്നു ഓണാഘോഷം. ജലോത്സവങ്ങൾ. വള്ളം തുഴച്ചിലിൻ്റെ ഒരുമയായിരുന്നു ഇവിടെ ഓണത്തെ പെരുക്കുന്നത്. ഈ വള്ളംകളിയെ ഏറെ സൗന്ദര്യപ്പെടുത്തിയെടുത്ത ഇടം ആറന്മുളയിലാണ്. കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായിരുന്നു ആറന്മുള. ഈ ബ്രാഹ്മണ ഗ്രാമത്തിൻ്റെ പഴയ സ്വരൂപവും സ്വഭാവവും തിരുനിഴൽമാലയിൽ നിന്ന് കുറേയൊക്കെ വെളിപ്പെടുത്തി എടുക്കാനൊക്കും.ആറില്ലത്തെൺമർ എന്ന് വിളിപ്പെട്ട ഊരാൺ മബ്രാഹ്മണർക്കൊപ്പം ആറന്മുള ക്ഷേത്രത്തിനുള്ളിൽ നിന്ന് മന്ത്രവാദം നടത്തുന്ന മലയരെ തിരുനിഴൽമാലയിൽ കാണാം. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന കുറത്തിയാട്ടത്തിൻ്റെ ദീർഘ വർണ്ണനകൾ ഈ പഴങ്കവിതയിലുണ്ട്. പെരുമലയർ കേരളത്തിൻ്റ...
വെള്ളപ്പൊക്കവും നാട്ടറിവുകളും ; തുടർച്ചയായി മൂന്നാം വർഷവും പമ്പാനദി പെരുകി
Culture, Featured News, കവണി, പരിസ്ഥിതി, വാര്‍ത്ത

വെള്ളപ്പൊക്കവും നാട്ടറിവുകളും ; തുടർച്ചയായി മൂന്നാം വർഷവും പമ്പാനദി പെരുകി

  2018ലെ പെരും പ്രളയത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറാത്തതുകൊണ്ട് പമ്പാതീരവാസികൾ മഴയും വെള്ളപ്പൊക്കവും കണ്ട് വിഹ്വലരായി. ഈ വർഷവും ഒരു രാത്രി അവരിൽ ഭൂരിപക്ഷവും ഉറങ്ങിയില്ല. ഭാഗ്യത്തിന് മഴ ശമിച്ചു. മലവെള്ളം മുറ്റത്തും പടിക്കലും വന്ന് നോക്കിയിട്ട് മടങ്ങി. ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ മുങ്ങുകയും ചെയ്തു. വെള്ളപ്പൊക്കം വരുമ്പോൾ നാട്ടറിവുകൾ പലതും ഓർമ്മ വരാറുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾക്കു ശേഷം പമ്പാനദിയിൽ വെള്ളപ്പൊക്കം തീരെ കുറഞ്ഞു. അതിനു മുമ്പ് പമ്പയിൽ പ്രളയം സാധാരണമായിരുന്നു. പമ്പയിൽ ഡാമുകൾ വന്നതാണ് വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാകാനുള്ള പ്രധാന കാരണം. എത്ര മഴ പെയ്താലും വെള്ളം ഒരു പരിധിയിലപ്പുറം ഉയരുകയില്ല. പമ്പയിലെയും പോഷകനദികളിലെയും ഡാമുകളിൽ വൃഷ്ടിപ്രദേശത്തെ പെയ്ത്തു വെള്ളം ശേഖരിച്ചു വെക്കുന്നു. വല്ലപ്പോഴും ചിലവർഷങ്ങളിൽ വെള്ളം പൊങ്ങിയിരുന്നെങ്കിലും ആളുക...
തിരുനിഴൽമാല, ആറന്മുള, ഒരു നാട്ടു ചരിത്ര ഗ്രന്ഥം ;
Featured News, കവണി, കവിത, സാഹിത്യം

തിരുനിഴൽമാല, ആറന്മുള, ഒരു നാട്ടു ചരിത്ര ഗ്രന്ഥം ;

. ആറന്മുള ഉത്സവം കൊടിയേറി. ഒരു ദേശം മുഴുവൻ ഉത്സാഹഭരിതരാകുന്ന പത്തു ദിനങ്ങൾ. മഹാപ്രളയത്തിൽ മുങ്ങി നിവർന്നതിനുശേഷം നടക്കുന്ന മഹോത്സവം എന്ന നിലയിൽ ഈ വർഷത്തെ ഉത്സവത്തിനു സവിശേഷ പ്രാധാന്യമുണ്ട്. കഷ്ട നഷ്ടങ്ങളിൽ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെ വിഷമങ്ങൾ തോർത്തിയുണക്കി അവരിൽ നവോന്മേഷം നിറയ്ക്കാൻ നാട്ടുത്സവങ്ങൾക്കാകും. ആറന്മുളക്കാർ ഒന്നായാണ് ഉത്സവം കൊണ്ടാടുന്നത്. ഈ ഉത്സവവേളയിൽ ആറന്മുള സവിശേഷമായി അടയാളപ്പെടുന്ന തിരുനിഴൽമാല എന്ന പാട്ടുകാവ്യത്തെക്കുറിച്ച് എഴുതാൻ തോന്നുന്നു. 1981-ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ.എം.എ.പുരുഷോത്തമൻ നായരാണ് തിരുനിഴൽമാല കണ്ടെത്തി പ്രസിദ്ധീ കരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതാവുന്ന ഈ കാവ്യത്തിന്റെ പ്രകാശനം മലയാള ഭാഷാ സാഹിത്യ ചരിത്രത്തെ പ്രകാശമാനമാക്കി. ആറന്മുള  ക്ഷേത്രത്തിൽ മലയരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ബലിയെക്കുറിച...
ദുരിതബാധിതർക്ക് സഹായമെത്തിക്കുക.
Editors Pic, കവണി, സാഹിത്യം

ദുരിതബാധിതർക്ക് സഹായമെത്തിക്കുക.

മുൻപെങ്ങും ഇല്ലാത്ത വിധം മഴയും പ്രളയവും കേരളത്തെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ സാഹിത്യത്തെക്കുറിച്ചെഴുതുന്നത് അർത്ഥശൂന്യമാണ്. സ്വസ്ഥമായ ഒരു സാമൂഹിക ജീവിത സന്ദർഭത്തിൽ ആസ്വദിക്കുവാനും വിചാരിക്കുവാനും വി വാദിക്കാനുമുള്ളതാണ് കലയും സാഹിത്യവുമൊക്കെ. ഇതെഴുതുമ്പോൾ പമ്പയും പെരിയാറും ഉൾപ്പടെ വലുതും ചെറുതുമായ കേരളത്തിലെ നദികൾ കലി തുള്ളി ഒഴുകുകയാണ്. ദീർഘകാലം പമ്പാതീരത്ത് ആറ്റുതിട്ടയിൽ ജീവിച്ച ആളാണ് ഇതെഴുതുന്നത്. അതിനാൽ ആറിനെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും അനുഭവജ്ഞാനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പെരുത്ത മഴ കണ്ടപ്പഴേ വലിയ വെള്ളപ്പൊക്കത്തിന്റെ ലക്ഷണം ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടണമെന്ന് പല തരം മുന്നറിയിപ്പുകൾ സോഷ്യൽ മീഡിയ ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെ ഞങ്ങളെ പോലുള്ളവർ പറഞ്ഞു കൊണ്ടിരുന്നു. സർക്കാർ സംവിധാനങ്ങളും അതു തന്നെ ചെയ്തിരുന്നു. പക്ഷേ വെള്ളം കയറാൻ സാധ്യതയുണ്ടായിരുന്ന പലയിടങ്ങളിലെ...